എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്, എന്റെ സഹോദരി ഷാരോൺ ഏഞ്ചലിന്റെ ജന്മദിനം നിങ്ങളോടൊപ്പം ആഘോഷിക്കുന്നത് സന്തോഷകരമാണ്. ഞങ്ങളുടെ കുടുംബത്തെ സന്തുലിതമായി നിലനിർത്തിയതും അത്തരം സ്നേഹത്തോടും കരുതലോടെയും ഞങ്ങളുടെ ആവശ്യങ്ങളിൽ ഓരോരുത്തരെയും പരിപാലിക്കുന്നതും അവളാണ്. ഈ പ്രത്യേക ദിനത്തിൽ, പ്രാർത്ഥനയിൽ അവളെ ഓർക്കുന്നത് തുടരുക. ഇന്ന്, സങ്കീർത്തനം 60:12 പറയുന്നതുപോലെ, “ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും." അവൻ ഒരു വിജയിയായ കർത്താവായി നമ്മുടെ മുമ്പിൽ പോകുന്നു, നാം ചെയ്യുന്ന കാര്യങ്ങളിൽ നമുക്ക് വിജയം നൽകാനുള്ള തീക്ഷ്ണത നമ്മളേക്കാൾ കൂടുതൽ അവനുണ്ട്.
നിങ്ങൾക്ക് മുന്നിൽ ഒരു വലിയ വെല്ലുവിളിയോ, ചെയ്യാനുള്ള ഒരു വലിയ പദ്ധതിയോ, പരിഹരിക്കാനുള്ള ഒരു വലിയ കേസോ അല്ലെങ്കിൽ നിങ്ങൾ തീരുമാനമെടുക്കേണ്ട വളരെ സങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോകുകയോ ചെയ്യുന്നുണ്ടാകാം. ഇത് അസാധ്യമാണെന്ന് കരുതി നിങ്ങൾ തല ചൊറിയുന്നുണ്ടാകാം. എന്നാൽ എന്റെ സുഹൃത്തേ, ദൈവത്താൽ, നമുക്ക് വിജയം ലഭിക്കും. അവൻ നമ്മുടെ മുമ്പിലുള്ള സാഹചര്യത്തെ ചവിട്ടിമെതിക്കുകയും നമുക്ക് വിജയം നൽകുകയും ചെയ്യും, കാരണം അവൻ ഇതിനകം തന്നെ നമ്മുക്ക് മുമ്പിൽ നിന്നുകൊണ്ട് നമുക്ക് വേണ്ടി പോരാടുന്നു.
അമേരിക്കയിൽ ആഫ്രിക്കൻ ആൺകുട്ടികളെ അടിമകളാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ ഒരിക്കൽ ഒരു ആഫ്രിക്കൻ-അമേരിക്കൻ ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഒരു രാത്രി, തൻ്റെ അവസ്ഥയിൽ അസ്വസ്ഥനായ അവൻ തൻ്റെ മുറിയിൽ ഇരിക്കുമ്പോൾ, ഇങ്ങനെ പ്രാർത്ഥിച്ചു, "ദൈവമേ, ഈ സാഹചര്യത്തിന്റെ നടുവിലും, എന്റെ ഈ ജീവിതത്തിനിടയിലും, അങ്ങേക്ക് എന്നെ മഹാനായ ഒരാളാക്കാൻ കഴിയുമോ? അങ്ങേക്ക് എന്നെ ഉയർത്താമോ? ഇനി അടിമയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ". അന്ന് രാത്രി, ചെറിയ നിലക്കടലയിൽ മറഞ്ഞിരിക്കുന്ന എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ദൈവം അവന് ഒരു അത്ഭുതകരമായ സ്വപ്നം നൽകി. സസ്യങ്ങളുമായി പ്രവർത്തിക്കാൻ അവൻ ഇഷ്ടപ്പെട്ടു, ദൈവം കാണിച്ച സ്വപ്നവുമായി അവന് ബന്ധപ്പെടാൻ കഴിഞ്ഞു. പിന്നീട്, അവൻ തന്റെ കണ്ടെത്തലുകൾ ഒരു ശാസ്ത്രീയ സമ്മേളനത്തിൽ അവതരിപ്പിച്ചു, അമേരിക്കൻ പുരുഷന്മാർ അത്ഭുതപ്പെട്ടു. അവർ അവനെ നിലക്കടല രാജാവ് എന്ന് വിളിച്ചു. ദൈവത്തിന് നമ്മെ വളരെയധികം ഉയർത്താൻ കഴിയും. 'ചെറിയ', 'കുറഞ്ഞ' എന്നിവ ഉപയോഗിച്ച്, ദൈവത്തിന് മഹത്തായ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയും. അത്തരം ജ്ഞാനം അവൻ നിങ്ങൾക്കും വെളിപ്പെടുത്തും.
PRAYER:
സ്നേഹവാനായ പിതാവേ, എന്റെ വിജയിയായ കർത്താവായി എന്റെ മുമ്പിൽ പോയതിന് അങ്ങേക്ക് നന്ദി. എനിക്ക് ഏറ്റെടുക്കേണ്ട ഓരോ വെല്ലുവിളിയും തീരുമാനവും ഞാൻ അങ്ങയുടെ ശക്തമായ കൈകളിൽ ഏൽപ്പിക്കുന്നു. അസാധ്യമെന്ന് ഞാൻ കാണുന്നിടത്തെല്ലാം അങ്ങയുടെ വിജയം ഉയർന്നുവരട്ടെ. കർത്താവേ, അങ്ങ് വാഗ്ദാനം ചെയ്തതുപോലെ എന്റെ മുമ്പിൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളെയും ചവിട്ടിമെതിക്കണമേ. കർത്താവേ, എന്നെ എന്റെ പരിമിതികൾക്കപ്പുറത്തേക്ക് ഉയർത്തേണമേ. എന്റെ കൈവശമുള്ള ചെറിയ കാര്യങ്ങൾ മഹത്തായ കാര്യങ്ങൾക്കായി ഉപയോഗിക്കണമേ. ഞാൻ അങ്ങയെ പൂർണ്ണമായും വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


