പ്രിയ സുഹൃത്തേ, നമുക്ക് എഫെസ്യർ 2:13-നെക്കുറിച്ച് ധ്യാനിക്കാം, "മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു." എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നുവെന്ന് വേദപുസ്തകം പറയുന്നു. പാപം നമ്മെ നമ്മുടെ സ്നേഹവാനായ പിതാവിൽ നിന്ന് വേർപെടുത്തി, എന്നാൽ യേശുവിന്റെ രക്തത്താൽ നാം സമീപസ്ഥരായിത്തീർന്നു. പഴയനിയമത്തിൽ, പുരോഹിതന്മാർ പാപങ്ങൾക്കുള്ള താൽക്കാലിക യാഗമായി മൃഗങ്ങളുടെ രക്തം ചൊരിഞ്ഞു. എന്നാൽ കർത്താവായ യേശു എന്നെന്നേക്കുമായി ഒരു തികഞ്ഞ യാഗമായി മാറി. എല്ലാ പാപങ്ങളും കഴുകാനും നമ്മെ ദൈവവുമായി അനുരഞ്ജനം ചെയ്യാനും അവൻ തന്റെ വിലയേറിയ രക്തം കുരിശിൽ ചൊരിഞ്ഞു. എബ്രായർ 10:19 -ൽ പറയുന്നു, യേശുവിന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്ക് പ്രവേശിക്കാൻ നമുക്ക് ഇപ്പോൾ ധൈര്യം ഉണ്ട്. ആ രക്തത്തിലൂടെ ദൈവവും മനുഷ്യനും തമ്മിൽ സമാധാനം സ്ഥാപിക്കപ്പെട്ടു. വേർപിരിയലിന്റെ മതിൽ തകർക്കപ്പെട്ടു, നാം അവന്റെ കൃപയുടെ മക്കളായി.
ഒരിക്കൽ, ഞങ്ങളുടെ സ്വന്തം കുടുംബത്തിൽ, ഈ മാറ്റം വരുത്തുന്ന ശക്തി ഞങ്ങൾ അനുഭവിച്ചു. എന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചപ്പോൾ ഞങ്ങളുടെ ഹൃദയം തകർന്നു. ഭാരവും നിസ്സഹായതയും കൊണ്ട് എന്റെ പിതാവ് വർഷങ്ങളോളം അവരോടൊപ്പം ആശുപത്രിയിൽ ചെലവഴിച്ചു. ഒരു ദിവസം അദ്ദേഹം ചാപ്പലിൽ പ്രവേശിച്ച് തന്റെ ഹൃദയം യേശുവിന് സമർപ്പിച്ചു. അദ്ദേഹം മുട്ടുകുത്തികൊണ്ട്, "കർത്താവേ, എന്നോട് ക്ഷമിക്കുകയും എന്റെ ഭാര്യയെ സുഖപ്പെടുത്തുകയും ചെയ്യണമേ" എന്ന് നിലവിളിച്ചു. വർഷങ്ങളോളം അദ്ദേഹത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന എന്റെ അമ്മ, അദ്ദേഹം ദൈവത്തിന്റെ മുമ്പിൽ കരയുന്നത് കണ്ടു. അവരുടെ ഹൃദയം സ്തുതികളാൽ നിറഞ്ഞ്, "ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്!" എന്ന് പറഞ്ഞു. ആ നിമിഷം തന്നെ സ്വർഗം ഞങ്ങളുടെ ഭവനത്തെ സ്പർശിച്ചു. യേശുവിന്റെ രക്തം ഹൃദയങ്ങളെ സുഖപ്പെടുത്തുക മാത്രമല്ല ഞങ്ങളുടെ മുഴുവൻ കുടുംബത്തെയും അനുഗ്രഹിക്കാൻ തുടങ്ങുകയും ചെയ്തു. ഒന്നിനുപുറകെ ഒന്നായി കർത്താവിന്റെ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ഒഴുകി. "ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും" എന്ന് ഞങ്ങൾക്ക് ധൈര്യത്തോടെ പറയാൻ കഴിഞ്ഞു. യഥാർത്ഥത്തിൽ, യേശുവിന്റെ രക്തം കുടുംബങ്ങളെ ഐക്യപ്പെടുത്തുകയും സുഖപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.
പ്രിയ സുഹൃത്തേ, യേശുവിന്റെ രക്തം ഇന്നും ശക്തമാണ്. അവന്റെ രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രായർ 9:22). പലരും തങ്ങളുടെ കഴിഞ്ഞ കാലത്തിലെ കുറ്റബോധം, വേദന, ലജ്ജ എന്നിവയോടെ ജീവിക്കുന്നു. 1 യോഹന്നാൻ 1:7 പറയുന്നു, "യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു." ആരെങ്കിലും പ്രാർത്ഥനയ്ക്ക് വരുമ്പോഴെല്ലാം എന്റെ അമ്മായി ആഴമേറിയ വിശ്വാസത്തോടെ "യേശുവിന്റെ രക്തം, യേശുവിന്റെ രക്തം" എന്ന് പറയാറുണ്ടായിരുന്നു. അവർ അവരെ അഭിഷേകം ചെയ്യുകയും അവന്റെ രക്തത്തിലൂടെ രോഗശാന്തി പ്രഖ്യാപിക്കുകയും ചെയ്യും. അതേ ശക്തി നിങ്ങൾക്കും ലഭ്യമാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ ഹൃദയം ദൈവത്തിന് സമർപ്പിക്കുമോ? കൃപയുടെ ഈ മഹത്തായ ദാനത്തെ അവഗണിക്കരുത്. തന്റെ ജീവിതം സമർപ്പിച്ച എന്റെ പിതാവിനെപ്പോലെ നിങ്ങൾക്കും ദൈവത്തിന്റെ മുന്നിൽ ധൈര്യത്തോടെ വരാം. അവൻ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളോട് ക്ഷമിക്കാൻ കാത്തിരിക്കുകയും ചെയ്യുന്നു. യേശുവിന്റെ രക്തം നിങ്ങളുടെ പരാജയങ്ങളേക്കാൾ മികച്ച കാര്യങ്ങൾ സംസാരിക്കുന്നു. അവന്റെ അടുത്തേക്ക് വരിക, അപ്പോൾ നിങ്ങളുടെ ഹൃദയത്തിൽ സമാധാനം നിറയും.
PRAYER:
സ്‌നേഹവാനായ പിതാവേ, യേശുവിന്റെ വിലയേറിയ രക്തത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും എല്ലാ കുറ്റബോധവും നീക്കുകയും ചെയ്യണമേ. എന്നെ കഴുകി പുതുതാക്കേണമേ. അങ്ങയുടെ രക്തത്തിന്റെ ശക്തി എന്റെ ജീവിതത്തിൽ രോഗശാന്തിയും രക്ഷയും നൽകട്ടെ. എന്റെ വേദനയിൽ എന്നെ സ്പർശിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ ക്ഷമയാൽ ഇന്ന് എന്റെ ഹൃദയം നിറയട്ടെ. കർത്താവേ, എന്നിലുള്ള പാപത്തിൻ്റെയും ഭയത്തിൻ്റെയും എല്ലാ ചങ്ങലകളും തകർക്കേണമേ. ഒരിക്കൽക്കൂടി എന്നെ അങ്ങിലേക്ക് അടുപ്പിക്കണമേ. എന്നെ വിശുദ്ധിയും സന്തോഷവും അങ്ങയുടെ സമാധാനവും കൊണ്ട് നിറയ്‌ക്കേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


