പ്രിയ സുഹൃത്തേ, നാം യോഹന്നാൻ 12:15 ധ്യാനിക്കാൻ പോകുന്നു. ഇവിടെ, കർത്താവ് പറയുന്നു, ".... ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു." മത്തായി 11:29-ൽ ഉള്ളതുപോലെ, യേശു സൗമ്യനും താഴ്മയുള്ളവനുമാണ് എന്ന് വേദപുസ്തകം പറയുന്നു. അവൻ ഒരു രാജാവാണ്, എന്നാൽ ലോകത്തിലായിരുന്നപ്പോൾ അവൻ കഴുതപ്പുറത്ത് സവാരി ചെയ്തു. അവൻ വളരെ താഴ്മയുള്ളവനാണ്, എന്നിട്ടും അവനെ യിസ്രായേലിന്റെ രാജാവ് എന്ന് വിളിക്കുന്നു. യോഹന്നാൻ 1-ൽ ഉള്ളതുപോലെ കർത്താവ് നഥനയേലിനെ കാണുകയും യേശുവിന്റെ സ്വഭാവം മനസ്സിലാക്കിയതോടെ, നഥനയേൽ അവനെ യിസ്രായേലിന്റെ രാജാവ് എന്ന് അവനെ വിളിക്കുകയും ചെയ്തു. യോഹന്നാൻ 1:49-ൽ നാം ഇതിനെക്കുറിച്ച് വായിക്കുന്നു. ഈ ഭൂമിയിലും ഭൂമിയുടെ കീഴിലും ഭൂമിയുടെ മുകളിലും യേശുവിന് എല്ലാ അധികാരവും ശക്തിയുമുണ്ട്, അവൻ കല്പിക്കുമ്പോൾ അത് സംഭവിക്കും.
വേദപുസ്തകത്തത്തിലെ സെഖര്യാവ് 9:9 ൽ പറയുന്നു: "സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു." അവൻ രാജാവായതിൽ നാം അത്യന്തം സന്തോഷിക്കണം. അതെ, യേശു ഈ വാഗ്‌ദത്തം നിറവേറ്റുന്നു. അവൻ ഒരു രാജാവായി കഴുതപ്പുറത്ത് കയറി യെരുശലേമിൽ പ്രവേശിച്ചു, അവൻ വീണ്ടും ഈ ലോകത്തിലേക്ക് വരും. അവൻ രാജാവ് മാത്രമല്ല, രാജാധിരാജാവുമാണ്. "അവന്റെ നാമം രാജാധിരാജാവും കർത്താധികർത്താവും ആകുന്നു" എന്ന് വെളിപ്പാട് 19:16-ൽ വേദപുസ്തകം പറയുന്നു. വെളിപാട് 22:12 ൽ യേശു പറയുന്നു: "ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു." യേശു വേഗം വരുന്നു, ഈ പ്രാവശ്യം അവൻ ഒരു വെള്ള കുതിരപ്പുറത്ത് വരും. അവന്റെ അങ്കി രക്തം തളിച്ചതായിരിക്കും. അവൻ വേഗം വരുന്നു. രാജാവ് നിങ്ങളുടെ അടുക്കൽ വരുന്നു.
2008-ൽ, ആ വർഷത്തേക്കുള്ള ഒരു പുതിയ വാഗ്‌ദത്തം എനിക്ക് നൽകണമെന്ന് ഞാൻ കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ, സെഫന്യാവ് 3:15 എനിക്ക് കാണിച്ചുതന്നു: "യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു." ആ വാക്യം വായിച്ചതിലൂടെ ഞാൻ വളരെയധികം പ്രചോദിതയായി. യേശു രാജാവാകുന്നു. നിങ്ങൾ ചെയ്തതിന് അനുസൃതമായി നിങ്ങൾക്ക് പ്രതിഫലം നൽകാൻ അവൻ വീണ്ടും വരുന്നു. പ്രിയ സുഹൃത്തേ, അവനെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? നാം എത്രമാത്രം നമ്മെത്തന്നെ വിശുദ്ധരായി സൂക്ഷിക്കണം! നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഭയപ്പെടേണ്ട! പ്രിയ സുഹൃത്തേ! ഇത്തവണ നിങ്ങളുടെ രാജാവ്വെ ളുത്ത കുതിരപ്പുറത്ത് വരുന്നു. അവനെ സ്വീകരിക്കാൻ നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കട്ടെ. നാം അവനിലേക്ക് നോക്കുമ്പോൾ കർത്താവ് നിങ്ങൾ ചെയ്തതിനെല്ലാം നിങ്ങൾക്ക് പ്രതിഫലം നൽകും. രാജാവ് നിങ്ങളുടെ അടുക്കൽ വരുന്നത് കാണാൻ കർത്താവ് നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെ.
PRAYER:
സ്വർഗ്ഗീയ പിതാവേ, എന്റെ രാജാവും രക്ഷകനുമായ യേശുവിനെ അയച്ചതിന് അങ്ങേക്ക് നന്ദി. അങ്ങേക്ക് പ്രസാദകരമായ ഒരു ജീവിതം നയിക്കാൻ ദയവായി എന്നെ സഹായിക്കേണമേ. എന്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും അങ്ങയുടെ വരവിനായി ഒരുക്കുകയും ചെയ്യേണമേ. എല്ലാ ഭയവും ഇല്ലാതാക്കി അങ്ങയുടെ സമാധാനം എന്നിൽ നിറയ്‌ക്കേണമേ. എല്ലാ ദിവസവും നീതിയിൽ നടക്കാനും എല്ലായ്പ്പോഴും അങ്ങിൽ എന്റെ കണ്ണുകൾ ഉറപ്പിക്കാനും എന്നെ പഠിപ്പിക്കണമേ. കർത്താവേ, അങ്ങ് വരുമ്പോൾ ഞാൻ ഒരുങ്ങിയിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


