പ്രിയ സുഹൃത്തേ, ഇത് ക്രിസ്തുമസ് ആണ്. ഞങ്ങളുടെ ദിനകരൻ കുടുംബത്തിൽ നിന്നും യേശു വിളിക്കുന്നു കുടുംബത്തിൽ നിന്നും എല്ലാവരും നിങ്ങൾക്ക് സന്തോഷകരവും ആനന്ദകരവുമായ ക്രിസ്തുമസ് ആശംസിക്കുന്നു. ലൂക്കൊസ് 2:11 ൽ നിന്ന് ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്തോടെ ഈ ക്രിസ്തുമസ് ആസ്വദിക്കുക: "കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു." എത്ര മഹത്തായ സന്തോഷമാണ് ആ വാർത്ത കൊണ്ടുവരുന്നത്! ലോകത്തിന് വേണ്ടി മാത്രമല്ല, നിങ്ങൾക്കുവേണ്ടിയും ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അവനാണ് മിശിഹാ. അവനാണ് കർത്താവ്.
എന്റെ മകൾ കാറ്റ്ലിന്റെ ആദ്യ ജന്മദിനത്തിൽ, അത് കോവിഡ് കാലം അവസാനിക്കുന്ന ഒരു സമയമായിരുന്നു, പക്ഷേ ഞങ്ങൾ അത് ഒരു താറാവ് (ഡക്ക്) തീമിലുള്ള ജന്മദിന പാർട്ടിയായി മാറ്റി. താറാവ് ആകൃതിയിലുള്ള കേക്ക് ഞങ്ങൾക്ക് ഉണ്ടായിരുന്നു; അതുപോലെ തന്നെ യഥാർത്ഥ താറാവുകളും ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരു പാവ ഷോ സംഘടിപ്പിച്ചു, ഗെയിമുകളും ഭക്ഷണവും ഒരുക്കി, ഞങ്ങളുടെ നിരവധി ബന്ധുക്കളെയും ക്ഷണിച്ചു. എല്ലാവരും കുഞ്ഞിനെ കാണാൻ വന്നു. അവർ വളരെ ആകാംക്ഷയോടെ, സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു, വിലയേറിയ സമ്മാനങ്ങൾ കൊണ്ടുവന്നു, അവളെ കണ്ടപ്പോൾ അവർ വളരെ സന്തോഷിച്ചു. ഇതെല്ലാം ഈ ഭൂമിയിലെ ഒരു കൊച്ചുകുട്ടിക്ക് സംഭവിച്ചു.
ലോകത്തിന്റെ രക്ഷകൻ നിങ്ങൾക്കും എനിക്കും വേണ്ടി ജനിച്ചതിനാൽ നാം എത്രത്തോളം സന്തോഷിക്കണം? ബലവാനായ ദൈവവും സർവ്വശക്തനായ ദൈവവും ആയ അവൻ, നമുക്കുവേണ്ടി, വ്യക്തിപരമായി നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. അതെത്ര മഹത്തായ സന്തോഷമാണ് നിങ്ങളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നത്! ഈ ക്രിസ്തുമസിൽ അവൻ നിങ്ങളോട് ആവശ്യപ്പെടുന്ന ഏക സമ്മാനം, അതെ അവൻ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഹൃദയമാണ്. അങ്ങനെ അവന് അത് സന്തോഷം കൊണ്ട് നിറയ്ക്കാനും നിങ്ങളുടെ ഉള്ളിൽ വസിക്കാനും കഴിയും. യേശു വരുമ്പോൾ, മുറിവുകൾ അപ്രത്യക്ഷമാകുന്നു, വേദനകൾ അപ്രത്യക്ഷമാകുന്നു, നമുക്ക് വലിയ രോഗശാന്തിയും രക്ഷയും ലഭിക്കുന്നു. നമ്മുടെ എല്ലാ സ്നേഹവും അവനിൽ അർപ്പിച്ചുകൊണ്ട് നാം ഇത് ഏറ്റവും വലിയ സന്തോഷത്തോടെ ആഘോഷിക്കേണ്ടതല്ലേ? ഇപ്പോൾ, "യേശുവേ, എനിക്കുവേണ്ടി ജനിച്ചതിന് അങ്ങേയ്ക്ക് നന്ദി" എന്ന് നമുക്ക് പറയാമോ?
PRAYER:
കർത്താവായ യേശുവേ, എനിക്കുവേണ്ടി ജനിച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ രക്ഷകനായും കർത്താവായും വന്നതിന് നന്ദി. എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശക്തനായ ദൈവമാണ് അങ്ങ്. ഈ ക്രിസ്തുമസിൽ, ഞാൻ എന്റെ ഹൃദയം പൂർണ്ണമായും അങ്ങേക്ക് നൽകുന്നു. കർത്താവേ, ദയവായി എന്റെ ഉള്ളിൽ വന്ന് വസിക്കുകയും അങ്ങയുടെ സന്തോഷം കൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യേണമേ. എന്റെ ജീവിതത്തിലെ എല്ലാ മുറിവുകളും സൗഖ്യമാകട്ടെ, എല്ലാ വേദനകളും അപ്രത്യക്ഷമാകട്ടെ. അങ്ങയുടെ രോഗശാന്തിയും വിടുതലും ഇന്ന് എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരേണമേ. അങ്ങ് എനിക്കുവേണ്ടി ജനിച്ചതിനാൽ ഞാൻ അങ്ങിൽ സന്തോഷിക്കുന്നു. യേശുവേ, അങ്ങിലൂടെ ഞാൻ സ്വീകരിക്കുന്ന രക്ഷയുടെ ഈ ഏറ്റവും വലിയ ദാനത്തിന് അങ്ങേക്ക് നന്ദി. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


