പ്രിയ സുഹൃത്തേ, നമ്മെ സുരക്ഷിതരാക്കുകയും തന്റെ മഹത്തായ സാന്നിധ്യത്തിന് മുന്നിൽ നമ്മെ നിർത്തുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ മനസ്സ്. യൂദാ 24 പറയുന്നു, “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവൻ." നമ്മെ വഴിതെറ്റിക്കുന്ന പ്രലോഭനങ്ങളും സാഹചര്യങ്ങളും കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. എന്നുവരുകിലും യേശു നമ്മുടെ ചുവടുകളെ സംരക്ഷിക്കുന്നു. യെശയ്യാവു 52:7 നമ്മോടു പറയുന്നു അവൻ നമ്മുടെ പാദങ്ങളെ മനോഹരമാക്കുന്നു, യോഹന്നാൻ 13:1 -ൽ ശിഷ്യന്മാർ ഇടറാതിരിക്കാൻ യേശു അവരുടെ പാദങ്ങൾ കഴുകിയതെങ്ങനെയെന്ന് കാണിക്കുന്നു. പിശാചിന് ചെവികൊടുത്ത യൂദാസ് ഒഴികെ, അവനെ അനുഗമിക്കാനായി സകലവും ഉപേക്ഷിച്ച എല്ലാവരെയും യേശു സംരക്ഷിച്ചു. ഇന്ന്, നാമും യേശുവിനോടുള്ള സ്നേഹത്തിലൂടെ നമ്മുടെ ഹൃദയങ്ങളും പാദങ്ങളും വൃത്തിയായി സൂക്ഷിക്കണം, അങ്ങനെ നമുക്ക് എല്ലായ്പ്പോഴും അവന്റെ മഹത്തായ സാന്നിധ്യത്തിൽ തുടരാം.
ഇടർച്ചയുണ്ടാക്കുന്ന സ്വാധീനങ്ങളിൽ നിന്ന് നാം നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുകയും വേണം. നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകുന്നതെല്ലാം നമ്മെ പാപത്തിലേക്ക് നയിക്കുമെന്ന് സദൃശവാക്യങ്ങൾ 4:23 മുന്നറിയിപ്പ് നൽകുന്നു, അതേസമയം മത്തായി 15:19 - ൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവയെ ഇടർച്ചക്ക് കാരണങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നു. സങ്കീർത്തനം 51:12-ലെ ദാവീദിനെപ്പോലെ, നാം പ്രാർത്ഥിക്കണം: "നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ." നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവർക്ക് ഇടർച്ചയുണ്ടാക്കാൻ കരണമായേക്കാം. മോശമായ പെരുമാറ്റം, പ്രത്യേകിച്ച് മാതാപിതാക്കളുടെ കാര്യത്തിൽ, കുട്ടികളെ അഭക്തിയിലേയ്ക്ക് നയിക്കുമെന്ന് ലൂക്കൊസ് 17:1-2 പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ വീഴ്ചയെ തടയാൻ നീതിപൂർവകമായ ബന്ധങ്ങളും താഴ്മയും ദൈവിക മാതൃകയും അനിവാര്യമാണ്.
അവസാനമായി, മറ്റുള്ളവരോടുള്ള നമ്മുടെ സംസാരവും പെരുമാറ്റവും വിശുദ്ധവും താഴ്മയുള്ളതുമായിരിക്കണം. മറ്റുള്ളവരെ വിധിക്കുകയോ അവരെക്കുറിച്ച് തെറ്റായി സംസാരിക്കുകയോ ചെയ്യുന്നത് ഇടർച്ചയുണ്ടാക്കുമെന്ന് റോമർ 14:13 മുന്നറിയിപ്പ് നൽകുന്നു. യേശുവിനെ അനുഗമിക്കാൻ വിശുദ്ധി ആവശ്യമാണ്; അതില്ലെങ്കിൽ, നാം പാറയിൽ ഇടറിവീഴും, പക്ഷേ അതുണ്ടെങ്കിൽ, നാം ഉറച്ചുനിൽക്കുന്നു. വിശുദ്ധിയിൽ നാം അവന്റെ മഹത്വത്തിന്റെ സന്നിധിയിൽ വസിക്കുകയും കൃപയും സത്യവും നിറഞ്ഞവരായി ജീവനുള്ള ദൈവത്തിന്റെ ആലയമായി മാറുകയും ചെയ്യുന്നുവെന്ന് യോഹന്നാൻ 1:14 നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക് എല്ലാവരേയും സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും സമാധാനത്തോടെ നടക്കുകയും ചെയ്യാം (എബ്രായർ 12:14). ദൈവം നമ്മെ ഇടറിപ്പോകാതെ കാത്തുസൂക്ഷിക്കുകയും തന്റെ ആത്മാവിനാലും മഹത്വത്താലും നമ്മെ നിലനിർത്തിക്കൊണ്ട് തന്റെ മഹത്വമുള്ള സാന്നിധ്യത്തിൽ നമ്മെ പൂർണ്ണമായി അവതരിപ്പിക്കുകയും ചെയ്യട്ടെ.
PRAYER:
സ്നേഹവാനായ പിതാവേ, എന്നെ ഇടറിപ്പോകാതെ കാത്തുസൂക്ഷിച്ചതിന് നന്ദി. എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്റെ പാദങ്ങളും ഹൃദയവും സംരക്ഷിക്കേണമേ. എന്റെ ജീവിതത്തിൽ രക്ഷയുടെ സന്തോഷം പുനഃസ്ഥാപിക്കേണമേ. എല്ലാവരുമായും വിശുദ്ധിയിലും സമാധാനത്തിലും നടക്കാൻ എന്നെ സഹായിക്കണമേ. എന്റെ കുടുംബത്തെ സംരക്ഷിക്കുകയും ഞങ്ങളുടെ ബന്ധങ്ങളെ നയിക്കുകയും ചെയ്യേണമേ. മറ്റുള്ളവരെ വിധിക്കുന്നതിൽ നിന്നും വേദനിപ്പിക്കുന്നതിൽ നിന്നും എന്നെ തടയേണമേ. എന്നെ അങ്ങയുടെ നീതിയുടെ ഒരു മാതൃകയാക്കണമേ. അങ്ങയുടെ മഹത്വപൂർണ്ണമായ സാന്നിധ്യത്തിൽ വസിക്കാൻ എന്നെ നയിക്കണമേ. അങ്ങയുടെ കൃപയും സത്യവും മഹത്വവും കൊണ്ട് എന്റെ ജീവിതം നിറയ്‌ക്കേണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


