എന്റെ വിലയേറിയ ദൈവപൈതലേ, നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, കർത്താവ് ഇപ്പോൾ തന്റെ വചനത്തിലൂടെ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇന്ന്, നമ്മുടെ ധ്യാനത്തിനായി, ഗലാത്യർ 3:27 ൽ നിന്നുള്ള ഈ വാക്യം കർത്താവ് നമുക്ക് നൽകിയിരിക്കുന്നു: "ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു." വാക്യം 28 പറയുന്നു, "നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ." സ്നാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് റോമർ 6-ാം അധ്യായം വിശദീകരിക്കുന്നു. 6-ാം വാക്യം പറയുന്നു, നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു. 4-ാം വാക്യം, നമ്മൾ സ്നാനത്തിലൂടെ അവനോടുകൂടെ കുഴിച്ചിടപ്പെട്ടുവെന്ന് പറയുന്നു, 11-ാം വാക്യം വ്യക്തമായി പറയുന്നു, "അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ." നാം സ്നാനം എടുക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്.

ഗലാത്യർ 2:20-ൽ പൗലൊസ് പറയുന്നു, "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു." എല്ലാത്തരം തെറ്റുകളും ചെയ്യുന്ന ഒരു പാപിയായ മനുഷ്യനായിരുന്നു അവൻ, എന്നാൽ യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചപ്പോൾ, "ഞാൻ ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു; ഇപ്പോൾ ക്രിസ്തു എന്നിൽ വസിക്കുന്നു" എന്ന് പറയാൻ അവന് കഴിഞ്ഞു. അതെ, നാം സ്നാനം സ്വീകരിക്കുമ്പോൾ, വെള്ളത്തിൽ പ്രവേശിക്കുമ്പോൾ, നമ്മുടെ എല്ലാ പാപങ്ങളും പാപശീലങ്ങളും അതോടൊപ്പം ഇല്ലാതാകുന്നു. വെള്ളത്തിൽ നിന്ന് പുറത്തുവരുമ്പോൾ, യേശുക്രിസ്തുവിന്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ട ഒരു പുതിയ വ്യക്തിയായി നാം മാറുന്നു. നാം പുതുക്കപ്പെട്ടവരായി തീരുന്നു. ദൈവത്തിന്റെ ശക്തിയാൽ നിറഞ്ഞപ്പോൾ ശൗൽ ദൈവത്തിന്റെ ദാസനായ പൗലൊസായി മാറി. യേശു പോലും സ്നാനം സ്വീകരിച്ച് വെള്ളത്തിൽ നിന്ന് പുറത്തുവന്നപ്പോൾ പരിശുദ്ധാത്മാവിന്റെ സ്നാനം സ്വീകരിച്ചു. അതെ, എന്റെ സുഹൃത്തേ, നിങ്ങൾക്കും സ്നാനം സ്വീകരിച്ച് വെള്ളത്തിൽ നിന്ന് പുറത്ത് വരുമ്പോൾ, പരിശുദ്ധാത്മാവിന്റെ സ്നാനം സ്വീകരിക്കാൻ കഴിയും.

വേദപുസ്തകം അനുസരിച്ച് സ്നാനം വളരെ പ്രധാനമാണ്. യേശു തന്നെ അത് അനുസരിച്ചു; അപ്പോൾ നിങ്ങളുടെയും എന്റെയും കാര്യമോ? നാം സാധാരണക്കാരാണ്, ലളിതരായ മനുഷ്യരാണ്. നമുക്ക് അനാവശ്യകാര്യങ്ങളുമായി വാദിക്കാതെ, ദൈവവചനത്തിൽ വിശ്വസിക്കുകയും അതിനെ അനുസരിക്കുകയും ചെയ്യാം. യേശു ചെയ്തതുപോലെ, നിങ്ങളും ചെയ്യുക. ദൈവവചനം അനുസരിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതം അനുഗ്രഹീതമായ ഒരു ജീവിതമായിരിക്കും. ഇത് ഒരു ഉപദേശം മാത്രമല്ല; താൻ ചെയ്തതെന്തും നാം അവന്റെ വഴിയിലൂടെ പിന്തുടരണമെന്ന് കർത്താവ് പറഞ്ഞു. നമുക്ക് ഇപ്പോൾ നമ്മുടെ ജീവിതം യേശുക്രിസ്തുവിന് സമർപ്പിക്കാം. നമുക്ക് അവന്റെ വഴികളെ അനുസരിക്കാം, ദൈവത്തിന്റെ ശക്തി സ്വീകരിക്കാം, അവന്റെ മഹത്വത്തിനായി ശോഭിക്കാം.

PRAYER:
കർത്താവായ യേശുവേ, എനിക്കുവേണ്ടി കുരിശിൽ മരിക്കുകയും സമൃദ്ധമായി ജീവൻ നല്കാൻ വേണ്ടി വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, ഞാൻ എന്റെ പാപജീവിതത്തിനായി മരിക്കാനും അങ്ങേക്കായി ജീവിക്കാനും എന്റെ ജീവിതം അങ്ങിൽ ജീവിക്കാനും തിരഞ്ഞെടുക്കുന്നു. കർത്താവേ, അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ പൂർണ്ണമായും ശുദ്ധീകരിക്കണമേ. തർക്കമോ ഭയമോ കൂടാതെ അങ്ങയുടെ വചനം അനുസരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് സ്വർഗ്ഗസ്ഥനായ പിതാവിനെ അനുസരിച്ചതുപോലെ അങ്ങയുടെ വഴി പിന്തുടരാൻ എന്നെയും സഹായിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എന്നെ നിറയ്ക്കണമേ, എന്റെ ജീവിതം പുതിയതും അങ്ങേക്ക് പ്രസാദകരവുമാക്കണമേ. അങ്ങയുടെ മഹത്വത്തിനായി മാത്രം എന്റെ ജീവിതം പ്രകാശിക്കട്ടെ. ആമേൻ.