എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് കർത്താവ് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നു. അതെ, കർത്താവ് തന്റെ മക്കളോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു. നാം വന്ന് അവനോട് സംസാരിക്കുന്നത് വരെ അവൻ കാത്തിരിക്കുന്നു. അവന്റെ കാൽക്കൽ ഇരിക്കാനും നമ്മുടെ ദിവസത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അവനോട് പറയാനും അവൻ കാത്തിരിക്കുന്നു. നിങ്ങളുടെ സന്തോഷത്തെക്കുറിച്ചും സങ്കടത്തെക്കുറിച്ചും അറിയാൻ അവൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിയാൻ അവൻ ആഗ്രഹിക്കുന്നു. ഇന്ന് നിങ്ങൾ എന്ത് വസ്ത്രം ധരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലും അറിയാൻ അവൻ ആഗ്രഹിക്കുന്നു. അതെ, നമ്മോട് അടുത്തിരിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു.
2 ദിനവൃത്താന്തം 15:2-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും." അതെ, അവൻ വളരെ ക്ഷമയുള്ള ദൈവമാണ്. അവൻ നമ്മുടെ ജീവിതത്തിലേക്ക് സ്വയം തള്ളിക്കയറുന്നില്ല. മറിച്ച്, നാം അവന്റെ അടുക്കൽ ചെന്ന് അവനോടൊപ്പം ഇരിക്കുന്നതിനായി അവൻ കാത്തിരിക്കുന്നു. ഒരു കോഫി ടേബിളിനു സമീപം യേശു കാത്തിരിക്കുന്നതായി ചിത്രീകരിക്കുന്ന ഒരു ചിത്രം എപ്പോഴും എന്റെ ഓർമ്മയിൽ വരാറുണ്ട്. ഇതൊരു മനോഹരമായ ചിത്രമാണ്; കാരണം, ഞങ്ങളുടെ വീട്ടിലെ മുറിക്ക് പുറത്ത് കൃത്യം ഇതേപോലൊരു മേശയുണ്ട്. അത് കാണുമ്പോഴെല്ലാം, ഒരു കപ്പ് കാപ്പിയുമായി ചെന്ന് അവനോടൊപ്പം ഇരിക്കാൻ യേശു എനിക്കായി കാത്തിരിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അങ്ങനെയാണ് കർത്താവ് ഇന്നും നിങ്ങൾക്കായി കാത്തിരിക്കുന്നത്.
അവനോടൊപ്പം ഇരുന്ന് സംസാരിക്കുക. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അവനോട് പറയുക. നിങ്ങളെ വിഷമിപ്പിക്കുന്നതെല്ലാം അവനോട് പറയുക. "കർത്താവേ, എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല" എന്ന് അവനോട് പറയുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കർത്താവ് പരിപാലിക്കും. കർത്താവ് ഇപ്രകാരം പറയുന്നു, "നിങ്ങളുടെ സകല ചിന്താകുലവും എന്റെ മേൽ ഇട്ടുകൊൾക." അവൻ അവയെല്ലാം കരുതിക്കൊള്ളും. അവൻ നിങ്ങൾക്ക് വിശ്രമം നൽകും. നിങ്ങളുടെ ജീവിതത്തിലെ സകല കാര്യങ്ങളും അവൻ പരിപാലിക്കും. "നിങ്ങൾ ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും" എന്ന് യാക്കോബ് 4:8 പറയുന്നു. ഇന്ന് നമുക്ക് നമ്മുടെ ജീവിതത്തെ ക്രിസ്തുവിങ്കലേക്കു തിരിക്കാം. ഈ ലോകത്തിലെ മറ്റ് കാര്യങ്ങളാൽ അതായത്, നിങ്ങളുടെ കുടുംബം, നിങ്ങളുടെ ഫോൺ, അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ എന്നിവയാൽ നിങ്ങൾ വ്യതിചലിക്കപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ നിങ്ങളെ വ്യതിചലിപ്പിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ ദൈവത്തിൽ നിന്ന് അകന്നുപോകുന്നു. അതിനാൽ, നമുക്ക് ഇന്ന് നമ്മുടെ ശ്രദ്ധ ദൈവത്തിങ്കലേക്ക് തിരിക്കാം.
PRAYER:
പ്രിയ കർത്താവായ യേശുവേ, ഇന്ന് ഞങ്ങൾ ഞങ്ങളുടെ ജീവിതം അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയോട് കൂടുതൽ അടുക്കാനും എല്ലാ ദിവസവും അങ്ങയുടെ സാന്നിധ്യം ആസ്വദിക്കാനും ഞങ്ങളെ സഹായിക്കണമേ. സോഷ്യൽ മീഡിയ, ഫോണുകൾ, വീഡിയോ ഗെയിമുകൾ, കുടുംബം അല്ലെങ്കിൽ കുട്ടികൾ എന്നിവയിലൂടെയൊക്കെ ഉണ്ടാകുന്ന എല്ലാ വ്യതിചലനങ്ങളും ഞങ്ങളുടെ ജീവിതത്തിൽ നിന്ന് നീക്കണമേ. ഈ കാര്യങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങിൽ നിന്ന് അകറ്റാൻ ഒരിക്കലും അനുവദിക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ പ്രിയ മക്കളോട് അങ്ങേക്കുള്ള വലിയ സ്നേഹത്തിന് നന്ദി. അങ്ങ് ഞങ്ങളെ വളരെയധികം സ്നേഹിക്കുകയും ഞങ്ങളെ കൈവിടാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങിൽ നിന്ന് അകന്നുപോയതായി തോന്നുന്നവരെ, അങ്ങയോട് അടുക്കാനും അങ്ങയുടെ സാന്നിധ്യം അനുഭവിക്കാനും അവരെ സഹായിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കുകയും അവരുടെ ജീവിതത്തെ പരിപാലിക്കുകയും അവരെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


