എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നമുക്ക് നൽകപ്പെട്ട വാഗ്‌ദത്തം സദൃശവാക്യങ്ങൾ 28:20 - ൽ നിന്നുള്ളതാണ്: "വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ." എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതം പരിശോധിക്കുക. ദൈവത്തെ പിന്തുടരുന്നതിൽ നിങ്ങൾ വിശ്വസ്തരാണോ? കർത്താവിനെ സ്നേഹിക്കുന്നതിൽ നിങ്ങൾ വിശ്വസ്തരാണോ? കർത്താവിന്റെ സന്നിധിയിൽ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരാണോ? നിങ്ങൾ വിശ്വസ്തരാണെങ്കിൽ കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കർത്താവിനാൽ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. 1 കൊരിന്ത്യർ 1:9 പറയുന്നു, "തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ." കൂടാതെ II തെസ്സലൊനീക്യർ 3:3 പറയുന്നു, “ കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും."
കർത്താവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദാവീദിനെക്കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. അവൻ ഒരു ഇടയ ബാലൻ മാത്രമായിരുന്നു, എന്നിട്ടും അവൻ കർത്താവിനെ സ്നേഹിക്കുകയും അവനെ തന്റെ സുഹൃത്തായി കണ്ടെത്തുകയും ചെയ്തു. സങ്കീർത്തനം 23:1 അനുസരിച്ച് അവൻ പറയുന്നു, "യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല." നിങ്ങൾ മുഴുവൻ സങ്കീർത്തനവും വായിക്കുകയാണെങ്കിൽ, ഓരോ വാക്യവും ധ്യാനിക്കുന്നത് അതിശയകരമായിരിക്കും. ഹല്ലേലൂയ! കർത്താവ് നിങ്ങളുടെ ഇടയനാകുമ്പോൾ ദൈവത്തിന്റെ സമൃദ്ധമായ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കും. ദാവീദിന്റെ ജീവിതത്തിലുടനീളം ദൈവത്തിന്റെ എത്ര മഹത്തായ സാന്നിധ്യമാണ് അവനോടുകൂടെ ഉണ്ടായിരുന്നത്. നിരവധി പോരാട്ടങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോയെങ്കിലും കർത്താവ് ഒരിക്കലും അവനെ ഉപേക്ഷിച്ചില്ല. ഹല്ലേലൂയ! കർത്താവ് നിങ്ങളോടൊപ്പമുണ്ടാകുമ്പോൾ നിങ്ങളും അവന്റെ സാന്നിധ്യത്താലും സന്തോഷത്താലും നിറയും.
ഒരിക്കൽ ഒരു ഇടയൻ മാത്രമായിരുന്ന ദാവീദ്, വിശ്വസ്തതയോടെ കർത്താവിനെ പിന്തുടർന്നതിനാൽ ഒരു മഹാനായ രാജാവായി. അതുപോലെ, എന്റെ സുഹൃത്തേ, നിങ്ങളും അനുഗ്രഹിക്കപ്പെടും. പൂർണ്ണ വിശ്വസ്തതയോടെ കർത്താവിനെ അനുസരിക്കുക. അപ്പോൾ കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും മറ്റുള്ളവരുടെ മുൻപിൽ നിങ്ങളെ ആദരിക്കുകയും ചെയ്യും. ദാവീദിനെ സ്ഥാപിച്ച അതേ വിശ്വസ്തനായ ദൈവം നിങ്ങളെയും സ്ഥാപിക്കുകയും സകല തിന്മകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങളാൽ നിങ്ങളുടെ ജീവിതം നിറയ്ക്കുകയും ചെയ്യും. ഇപ്പോൾ നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് വന്ന് നിങ്ങളെ മാനിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
PRAYER:
പ്രിയ കർത്താവായ യേശുവേ, എന്റെ ജീവിതത്തിലെ എല്ലാ കാലഘട്ടങ്ങളിലും എന്നോടു വിശ്വസ്തത പുലർത്തിയതിന് അങ്ങേക്ക് നന്ദി. പൂർണ്ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കാനും അങ്ങയെ സ്നേഹിക്കുന്നതിലും അനുസരിക്കുന്നതിലും ഉറച്ചുനിൽക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങ് എന്റെ ഇടയനായിരിക്കുകയും എല്ലാ പോരാട്ടങ്ങളിലും പ്രലോഭനങ്ങളിലും ഭയത്തിലും എന്നെ നയിക്കുകയും ചെയ്യണമേ. അങ്ങ് ദാവീദിനെ ധാരാളമായി അനുഗ്രഹിച്ചതുപോലെ, അങ്ങയുടെ അനുഗ്രഹം എന്റെ ജീവിതത്തിലും ഉണ്ടാകട്ടെ. അങ്ങയെ പൂർണ്ണമായി വിശ്വസിക്കാനും എല്ലാ ദിവസവും അങ്ങയോടൊപ്പം നടക്കാനും എന്നെ പഠിപ്പിക്കേണമേ. എന്റെ ജീവിതം അങ്ങയുടെ അനുഗ്രഹങ്ങളാൽ സമൃദ്ധമായി നിറയുകയും അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരുകയും ചെയ്യട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


