സുഹൃത്തുക്കളേ, നിങ്ങളുടെ എല്ലാ ശാപങ്ങളെയും അനുഗ്രഹങ്ങളാക്കി മാറ്റുമെന്ന് ഇന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ ബെംഗളൂരുവിൽ നടന്ന ഒരു യഥാർത്ഥ സംഭവം ഞാൻ വായിക്കുകയുണ്ടായി. അവിടെ ഒരു കോടതി കേസ് നടക്കുകയായിരുന്നു, ഒരു വയോധിക, ജഡ്ജിയുടെ കസേരയിൽ പോയി മാന്ത്രികവിദ്യ ചെയ്യാൻ ശ്രമിച്ചു. ജഡ്ജിയോ മറ്റാരെങ്കിലുമോ പ്രവേശിക്കുന്നതിനുമുമ്പ് അവൾ അകത്ത് കയറി ആ കസേരയിൽ മന്ത്രപ്രയോഗം നടത്താൻ ശ്രമിച്ചു. അതെ, ഈ ലോകത്തിൽ നിരവധി കാര്യങ്ങൾ സംഭവിക്കുന്നു. എന്നാൽ അവൻ നമ്മെ സംരക്ഷിക്കുമെന്നും നമ്മുടെ എല്ലാ ശാപങ്ങളെയും അനുഗ്രഹങ്ങളാക്കി മാറ്റുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു. നമുക്ക് നെഹെമ്യാവ് 13:2-ൽ നിന്ന് വായിക്കാം: "എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി." ഒരുപക്ഷേ, ഇന്ന് നിങ്ങളും അത്തരമൊരു സാഹചര്യത്തിലായിരിക്കാം. ചിലപ്പോൾ അവർ തലമുറകളിലൂടെ പകരുന്ന ശാപങ്ങളെക്കുറിച്ച് സംസാരിക്കുന്നു-ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക്, അമ്മയിൽ നിന്ന് മക്കളിലേക്കും കൊച്ചുമക്കളിലേക്കും പകരുന്ന ഒരു ശാപം. എന്നാൽ ഇന്ന് കർത്താവ് അതേ ശാപത്തെ ഒരു അനുഗ്രഹമാക്കി മാറ്റാൻ പോകുന്നു. ഇത് എന്തെങ്കിലും ഒരു കാര്യത്തോടുള്ള അടിമത്തം പോലെയുള്ള വളരെ സാധാരണമായ ഒന്നായിരിക്കാം.
"അയ്യോ, അവന്റെ അച്ഛൻ മദ്യപാനിയായിരുന്നു, അതുകൊണ്ട് അവനും മദ്യപാനിയാണ്. അവന്റെ അച്ഛൻ ചൂതാട്ടക്കാരനായിരുന്നു, അതുകൊണ്ട് അവനും ചൂതാട്ടക്കാരനാണ്” എന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ ഇന്ന് കർത്താവ് ആ ശാപം തകർക്കാൻ പോകുന്നു. നിങ്ങളിൽ നിന്ന്, അത് മാറാൻ പോകുന്നു. നിങ്ങൾ അത് നിങ്ങളുടെ മക്കൾക്ക് കൊണ്ടുപോകാൻ പോകുന്നില്ല. കർത്താവ് നിങ്ങളുടെ ജീവിതത്തിൽ ആ മാറ്റം കൊണ്ടുവരും.
മിസ്റ്റർ. ജോൺ ഒ’ലീയറി എന്ന വ്യക്തിയുടെ ഒരു കഥയുണ്ട്. അദ്ദേഹത്തിന് വെറും എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ, വീട്ടിൽ ഒരു തീപ്പെട്ടിയുമായി കളിക്കുകയായിരുന്നു. ദൗർഭാഗ്യവശാൽ, ഗ്യാരേജ് മുഴുവൻ തീപിടിച്ചു. അദ്ദേഹത്തിന്റെ ശരീരമാസകലം ഏകദേശം മൂന്നാംതരം പൊള്ളലേറ്റു. ഡോക്ടർ പറഞ്ഞു: “ഈ രാത്രി അതിജീവിക്കാനുള്ള സാധ്യത നിങ്ങൾക്ക് ഒരു ശതമാനം മാത്രമേയുള്ളൂ.” എന്നാൽ ദൈവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു അത്ഭുതം ചെയ്തു. ദൈവം അദ്ദേഹത്തെ സ്പർശിക്കുകയും സൗഖ്യമാക്കുകയും ചെയ്തു. അഞ്ചോ ആറോ ഏഴോ മാസത്തെ പുനരധിവാസ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു. മിസ്റ്റർ. ജോൺ ഇപ്പോൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്ന വ്യക്തിയാണ്. കൂടാതെ, ഒരു പ്രചോദനാത്മക പ്രഭാഷകനായി അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്യുന്നു. അതെ, ഈ ശാപങ്ങൾ നിങ്ങളെ താഴെയിറക്കാൻ ശ്രമിച്ചേക്കാം. അവർ നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും തടയാൻ ശ്രമിച്ചേക്കാം. എന്നാൽ കർത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. കർത്താവ് അതിനെ ഒരു അനുഗ്രഹമാക്കി മാറ്റിത്തരും.
PRAYER:
പ്രിയ കർത്താവേ, എല്ലാ ശാപങ്ങളെയും ഒരു അനുഗ്രഹമാക്കി മാറ്റാൻ കഴിയുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിനായി നന്ദി പറയുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് തുടരുന്ന ആസക്തിയുടെ എല്ലാ ശീലങ്ങളും ദോഷകരമായ എല്ലാ സ്വാധീനങ്ങളും തകർക്കണമേ. അങ്ങയുടെ മക്കളെയും അവരുടെ കുടുംബങ്ങളെയും എല്ലാ ദുഷിച്ച പദ്ധതികളിൽ നിന്നും സംരക്ഷിക്കുകയും അവരുടെ ഭവനങ്ങളെ അങ്ങയുടെ സാന്നിധ്യംകൊണ്ട് നിറയ്ക്കുകയും ചെയ്യേണമേ. അവർക്കെതിരെ പറയപ്പെടുന്ന ഓരോ ശാപവും ഒരു അനുഗ്രഹമായി മാറട്ടെ. മദ്യപാനം, ചൂതാട്ടം, അനാരോഗ്യകരമായ ആസക്തികൾ എന്നിവയിൽ നിന്നും അവർക്ക് മോചനം നൽകണമേ. അവർക്കു ചുറ്റും അങ്ങയുടെ സംരക്ഷണവേലി തീർക്കുകയും അങ്ങയുടെ വഴികളിൽ അവരെ നയിക്കുകയും ചെയ്യണമേ. അവരുടെ ജീവിതത്തിലേക്ക്അ നുഗ്രഹങ്ങൾ ഒഴുകുകയും അവരുടെ മക്കളിലൂടെ തുടരുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


