പ്രിയ സുഹൃത്തേ, നിങ്ങൾക്ക് വളരെ സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കുന്നു. ഇന്ന് യേശുവിനെ ആഘോഷിക്കുക. ഇന്നത്തെ വാഗ്‌ദത്ത വാക്യം സങ്കീർത്തനം 87:7-ൽ നിന്നുള്ളതാണ്, "എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും." ഇസ്രായേലിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. ദൈവത്തോടുള്ള സന്തോഷവും ഭക്തിയും പ്രകടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ഞങ്ങൾ അവിടെ പോകുമ്പോൾ, കുട്ടികളും മറ്റുള്ളവരും വളരെ സന്തോഷത്തോടെ പാടുന്നതും നൃത്തം ചെയ്യുന്നതും ദൈവത്തെ സ്തുതിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. അവർക്ക് വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങളുണ്ട്. നമ്മുടെ ഇസ്രായേൽ പ്രാർത്ഥനാ ഗോപുരത്തിലേക്കും ആളുകൾ വരുന്നു, ആരാധിക്കുന്നു, നൃത്തം ചെയ്യുന്നു, കർത്താവിനായി സംഗീതം വായിക്കുന്നു. ഐറിൻ എന്ന ഒരു സഹോദരി തന്റെ വീണ കൊണ്ടുവന്ന് പ്രാർത്ഥനാ ഗോപുരത്തിൽ മനോഹരമായി വായിക്കാറുണ്ടായിരുന്നു. അവർ വീണ വായിക്കുമ്പോൾ ഞങ്ങൾ അവിടെ പോയിരുന്നു. എന്റെ ഭർത്താവ് അവരെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു, "ഇത് വീണ്ടും വായിക്കുക! എന്തിനാണ് നിർത്തിയത്? നിങ്ങളുടെ സംഗീതം കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു." അതെ, പ്രിയ സുഹൃത്തേ, യെരൂശലേമിൽ ആളുകൾ നൃത്തം ചെയ്യുകയും സംഗീതം വായിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തു, "എന്റെ ഉറവുകൾ ഒക്കെയും അങ്ങിൽ ആകുന്നു" എന്ന് പറഞ്ഞു. അതെ, ആലയാരാധനയിൽ സംഗീതജ്ഞർ അത്യന്തം പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
ഇരുപത്തിനാല് മണിക്കൂറും കർത്താവിനെ ആരാധിക്കുന്നതിനായി ദാവീദ് ആലയത്തിൽ സംഗീതജ്ഞരെ നിയമിച്ചു. അതെ, പ്രിയ സുഹൃത്തേ, സംഗീതം നമ്മുടെ ഹൃദയങ്ങളിലേക്ക് സന്തോഷം കൊണ്ടുവരുന്നു. ശൌൽ രാജാവിന്റെ മുമ്പിൽ ദാവീദ് കിന്നരം വായിക്കുമ്പോൾ ദുരാത്മാവിന്റെ പീഡനത്തിൽനിന്ന് അവൻ മോചിതനായി. ആളുകളെ സുഖപ്പെടുത്താൻ സംഗീതം ഉപയോഗിക്കുന്നു; അത് കർത്താവിനെ ആരാധിക്കാനും ഉപയോഗിക്കുന്നു. അതിനാൽ, പ്രിയ സുഹൃത്തേ, ദൈവത്തെ സ്തുതിക്കാൻ സ്വയം സമർപ്പിക്കുക. ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് യഥാർത്ഥ സന്തോഷം വരുന്നത്. സംഖ്യാപുസ്തകം 21:17 - ൽ പറയുന്നതുപോലെ ഇസ്രായേല്യർ ഒരിക്കൽ ഇങ്ങനെ പാടി, "കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ." അവർ പാടുമ്പോൾ കർത്താവ് അവരുടെ ഉള്ളിൽ ഉയർന്നുവരികയായിരുന്നു. അവരുടെ ഉള്ളിൽ നിന്ന് സന്തോഷത്തിന്റെ ഉറവ പൊങ്ങിവരികയായിരുന്നു.
ഇന്ന്, യേശു നമ്മുടെ സന്തോഷത്തിന്റെ ഉറവയും ഉറവിടവുമാണ്. യോഹന്നാൻ 4:14 - ൽ യേശു പറയുന്നു, "ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും." ഈ ജീവജലം ദൈവത്തോടുള്ള നമ്മുടെ ദാഹത്തെ തൃപ്തിപ്പെടുത്തുന്നു. കർത്താവായ യേശു നൽകുന്ന വെള്ളം നമ്മുടെ ഉള്ളിൽ നിരന്തരം ഒഴുകി, കുമിളകളായി, നിത്യജീവനിലേക്ക് ഒഴുകുന്നു. അതെ, പ്രിയ സുഹൃത്തേ, യേശുവിൽ നിന്നാണ് ജീവൻ ഒഴുകുന്നത്. യേശു ജീവന്റെ ഉറവിടമാണ്. യേശുവിൽ നാം ജീവിക്കുകയും, ചലിക്കുകയും, നിലനിൽക്കുകയും ചെയ്യുന്നു. യേശുവിലാണ് നമ്മുടെ പരിപൂർണ്ണത. യേശുവിൽ ജീവന്റെയും സന്തോഷത്തിന്റെയും ഉറവുണ്ട്. അവൻ നമ്മുടെ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമാണ്. കർത്താവ് നിങ്ങളുടെ ഉള്ളിൽ ഉയർന്നുവരട്ടെ. ജീവജലം നിങ്ങളുടെ ഉള്ളിൽ നിന്ന് ഒഴുകട്ടെ. ഇന്നുതന്നെ കർത്താവ് നിങ്ങൾക്ക് ക്രിസ്തുമസിന്റെ സന്തോഷം നൽകാൻ പോകുന്നു. കർത്താവ് നിങ്ങളുടെ ഉള്ളിൽ ജനിക്കുകയും തന്റെ സന്തോഷം കൊണ്ട് നിങ്ങളെ നിറയ്ക്കുകയും ചെയ്യട്ടെ.
PRAYER:
കർത്താവായ യേശുവേ, എനിക്ക് സന്തോഷവും സമൃദ്ധിയുള്ള ജീവിതവും നൽകാൻ ഈ ലോകത്തേക്ക് വന്നതിന് അങ്ങേക്ക് നന്ദി. കർത്താവേ, ഇപ്പോൾതന്നെ അങ്ങയുടെ ജീവജലം എന്റെമേൽ ചൊരിയേണമേ; ഞാൻ അങ്ങേക്കുവേണ്ടി ദാഹിക്കുന്നു. ജീവജലത്തിന്റെ ഉറവ എന്റെ ഉള്ളിൽ ഒഴുകട്ടെ; അത് പൊങ്ങി കവിഞ്ഞൊഴുകട്ടെ. കർത്താവായ യേശുവേ, അങ്ങയുടെ അഭിഷേകത്താൽ അങ്ങ് എന്നെ നിറയ്ക്കുന്നതിനാൽ ഞാൻ അങ്ങിൽ സന്തോഷിക്കുന്നു. കർത്താവേ, അങ്ങയുടെ വെള്ളം എന്റെമേൽ ചൊരിഞ്ഞതിന് അങ്ങേയ്ക്ക് നന്ദി. കർത്താവേ, അത് തുടർച്ചയായി ഒഴുകുകയും എന്റെ ഉള്ളിൽ കുമിളകൾ പോലെ പൊങ്ങുകയും ചെയ്യട്ടെ. ഞാൻ അങ്ങിൽ പാടുകയും സന്തോഷിക്കുകയും ചെയ്യട്ടെ. കർത്താവേ, ക്രിസ്തുമസിന്റെ യഥാർത്ഥ സന്തോഷം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ. എന്റെ ജീവിതത്തിലെ എല്ലാ നിർജ്ജീവ വസ്തുക്കളും അങ്ങയുടെ ശക്തിയാൽ ജീവനോടെ വരികയും ഇന്നും എന്നെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങയുടെ സന്തോഷം എന്നിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


