എന്റെ പ്രിയ സുഹൃത്തേ, ഇന്നത്തെ വാക്യം മത്തായി 2:11 ൽ നിന്ന് എടുത്തതാണ്, അത് ഇപ്രകാരം പറയുന്നു, “ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു." കുഞ്ഞായ യേശുവിനെ സങ്കൽപ്പിക്കുക, വളരെ ചെറുതും, വളരെ സൗമ്യനുമാണ്, പക്ഷേ അവൻ ഒരു പൈതലായിരുന്നിട്ടും, രാജാക്കന്മാർ വന്ന് അവന്റെ മുമ്പിൽ ബഹുമാനത്തോടെ വണങ്ങി. രാജാക്കന്മാർ അവനെ ഹൃദയപൂർവ്വം ആദരിച്ചു. അവർ അവനെ സ്നേഹിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്തു. നാമും അങ്ങനെയായിരിക്കണം, എന്റെ പ്രിയ സുഹൃത്തേ.
നാം കർത്താവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണം, എന്നാൽ അവനെ ഭയപ്പെടുകയും ആരാധിക്കുകയും വേണം. വേദപുസ്തകത്തിൽ " ഭക്തി " എന്ന വാക്ക് ആദ്യമായി വായിച്ചപ്പോൾ, അത് പലതവണ പ്രത്യേകിച്ച് സങ്കീർത്തനങ്ങളിലും സദൃശവാക്യങ്ങളിലും പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. 'ഭക്തി' എന്ന ഈ വാക്കിന് വെറും ബഹുമാനത്തേക്കാൾ ആഴത്തിലുള്ള അർത്ഥമുണ്ട്. അത് ഒരു വിശുദ്ധ ഭയമാണ്; സ്നേഹത്തിൽ കലർന്ന ഒരു വിശുദ്ധ ഭയമാണ്. പ്രപഞ്ചത്തിന്റെ ദൈവമായതിനാൽ നാം കർത്താവിനെ ഭയപ്പെടുകയും ബഹുമാനിക്കുകയും വേണം. നാം അവന്റെ കാൽക്കൽ വണങ്ങുകയും ആരാധിക്കുകയും ചെയ്യുമ്പോൾ, കർത്താവ് തീർച്ചയായും നമ്മെ മഹത്തായ ഉയരങ്ങളിലേക്ക് ഉയർത്തും.
സങ്കീർത്തനം 113:7-8-ൽ വേദപുസ്തകം പറയുന്നു, "അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു." ഇന്ന്, നിങ്ങൾ താഴ്മയുള്ളവരായി, കർത്താവിനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെങ്കിൽ, പ്രഭുക്കന്മാർക്കും മാന്യരായ ആളുകൾക്കും ഇടയിൽ ഇരിക്കാൻ അവൻ നിങ്ങളെ ഉയർത്തും. നിങ്ങളുടെ നാമം ഉയർത്തപ്പെടും. അതിനാൽ ഇന്ന്, എന്റെ പ്രിയ സുഹൃത്തേ, കർത്താവിനെ ബഹുമാനിക്കാനും ആദരിക്കാനും സ്നേഹിക്കാനും നമുക്ക് ഓർമ്മിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ, കർത്താവ് തന്നെ നമ്മെ മഹത്തായ ഉയരങ്ങളിലേക്ക് ഉയർത്തും.
PRAYER:
പ്രിയ കർത്താവേ, എപ്പോഴും അങ്ങയെ ബഹുമാനിക്കാനും ആദരിക്കാനും എന്നെ സഹായിക്കണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. അങ്ങനെ ചെയ്യുമ്പോൾ കർത്താവേ, അങ്ങ് എന്നെ വലിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് എനിക്കറിയാം. അങ്ങ് എന്നെ പ്രഭുക്കന്മാരുടെയും മാന്യരായ ആളുകളുടെയും ഇടയിൽ ഇരിക്കാൻ ഇടയാക്കും. കർത്താവേ, അങ്ങയുടെ ജ്ഞാനം എന്നെ നിറയ്ക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് ഗ്രാഹ്യവും ഉൾക്കാഴ്ചയും നൽകേണമേ. ഞാൻ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെല്ലാം അങ്ങയുടെ വിശുദ്ധ നാമത്തിന് മഹത്വം നൽകട്ടെ. കർത്താവേ, അങ്ങയുടെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. തക്കസമയത്ത് അങ്ങ് എന്നെ ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


