പ്രിയ സുഹൃത്തേ, ഇന്ന് സദൃശവാക്യങ്ങൾ 28:14-ൽ നിന്നുള്ള മനോഹരമായ ഒരു വാക്യം കർത്താവ് നിങ്ങൾക്കായി നൽകുന്നു. വേദപുസ്തകം പറയുന്നു, "എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും." എത്ര തവണ, എത്രകാലം നാം ദൈവത്തെ ഭയപ്പെടണം? നാം എപ്പോഴും ദൈവത്തെ ഭയപ്പെടണമെന്ന് വേദപുസ്തകം പറയുന്നു. സന്തോഷമില്ലാത്തപ്പോൾ പോലും എന്തുകൊണ്ടെന്ന് ചോദിക്കാതെ നാം ദൈവത്തെ ഭയപ്പെടണം. ദൈവത്തെ ഭയപ്പെടുക എന്നത് നാം പിന്തുടരുവാനായി ദൈവം നമുക്ക് നൽകിയ കടമകളിൽ ഒന്നാണ്. സഭാപ്രസംഗി 12:13 ൽ വേദപുസ്തകം പറയുന്നത് അതാണ്, "അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു". ഇത് ഒരു മനുഷ്യനെ ഒരു പൂർണ്ണ പുരുഷനും ഒരു പൂർണ്ണ സ്ത്രീയുമാക്കുന്നു. കർത്താവിനെ ഭയപ്പെടുന്നവർക്ക് ദൈവത്തിൽ നിന്ന് പൂർണ്ണമായ അനുഗ്രഹങ്ങൾ ലഭിക്കും. ഒരു പുരുഷനും സ്ത്രീയും  ദൈവത്തെ ഭയപ്പെടാൻ അക്ഷരാർത്ഥത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 1:7-ൽ വേദപുസ്തകം പറയുന്നു, "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." ഇത് അവസാനമല്ല, തുടക്കമാണെന്ന് വേദപുസ്തകം പറയുന്നു. നാം ദൈവത്തെ എത്രത്തോളം ഭയപ്പെടുന്നുവോ, അത്രത്തോളം ദൈവത്തിന്റെ ജ്ഞാനവും ദൈവത്തെക്കുറിച്ചുള്ള അറിവും നമ്മുടെ ഉള്ളിൽ വർദ്ധിക്കുന്നു. ഈ ജ്ഞാനം മറ്റൊന്നുമല്ല, അത് നമ്മുടെ ഉള്ളിൽ വളരുന്ന ദൈവം തന്നെയാണ്. നമ്മിൽ സൽപ്രവൃത്തി ആരംഭിച്ച കർത്താവ് കർത്താവിന്റെ വരവ് വരെ ഈ സൽപ്രവൃത്തി പൂർത്തിയാക്കുന്നു.
അതെ, എന്റെ സുഹൃത്തേ, അവനെ ഭയപ്പെടാൻ നിങ്ങളും ഞാനും ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവത്തെ ഭയപ്പെട്ടാൽ മാത്രമേ നമുക്ക് ദൈവത്തിന്റെ ജ്ഞാനം ലഭികുകയുള്ളൂ. ദൈവഭയം എന്നാൽ
നമ്മുടെ ഓരോ ദിവസത്തെയും ആവശ്യങ്ങൾക്കായി
ദൈവത്തെ ആശ്രയിച്ച് നോക്കുക എന്നതാണ്.

ഒരിക്കൽ, ഒരു സൂര്യകാന്തി ആകാശത്തേക്ക് നോക്കുന്നത് ഞാൻ കണ്ടു. അത് അക്ഷരാർത്ഥത്തിൽ ആകാശത്തെ അഭിമുഖീകരിക്കുകയും സൂര്യനിലേക്ക് നോക്കുകയും ചെയ്യുകയായിരുന്നു. ഈ സൂര്യകാന്തി പൂവിൽ നിന്ന്, എല്ലാറ്റിനും നാം എങ്ങനെ കർത്താവിനെ നോക്കണം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട ഒരു പാഠം ഞാൻ പഠിച്ചു. എല്ലാറ്റിനും ദൈവത്തെ ഭയപ്പെടുമ്പോൾ നാം യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ട ഒരു ജനതയായിത്തീരും. കർത്താവ് നമ്മെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പൂർത്തീകരിക്കും. നാം ദൈവത്തെ ഭയപ്പെടണം, അത്രയേയുള്ളൂ, കർത്താവ് എല്ലാം പൂർത്തീകരിക്കും. സങ്കീർത്തനം 138:8 ൽ "യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും" എന്ന് പറയുന്നു. കർത്താവ് എല്ലാ വളഞ്ഞ പാതകളെയും നേരെയാക്കും. നമുക്കു നേരെ നടക്കാനായി അവൻ നമ്മുടെ പാതകളെ വിശാലമാക്കുകയും ചെയ്യും. ഇന്ന്, നിങ്ങൾക്ക് അത്തരമൊരു പരിപൂർണ്ണമായ അനുഗ്രഹം നൽകാൻ കർത്താവ് ശ്രദ്ധിക്കുന്നു.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയോടുള്ള ഭയഭക്തിയിൽ നടക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ഹൃദയം അങ്ങയുടെ സാന്നിധ്യത്തെയും വചനത്തെയും ആദരിക്കട്ടെ. അങ്ങയെ ഭയപ്പെടുന്നതിലൂടെ ലഭിക്കുന്ന ദിവ്യജ്ഞാനത്താൽ എന്നെ നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും അങ്ങയെ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ. ദയവായി എന്റെ പാതകൾ നേരെയാക്കേണമേ, അങ്ങയുടെ സത്യത്തിൽ എന്നെ നടത്തേണമേ, അങ്ങയുടെ കൃപയാൽ എന്നെ സംബന്ധിക്കുന്നതെല്ലാം പൂർത്തിയാക്കണമേ. എന്റെ ഹൃദയം ആർദ്രമായി സൂക്ഷിക്കേണമേ, അത് ഒരിക്കലും അങ്ങയോടുള്ള ബന്ധത്തിൽ തണുത്തുപോകാതിരിക്കട്ടെ. അങ്ങയുടെ വചനത്തോടുള്ള ഭയഭക്തിയിൽ നടക്കാനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താനും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.