ദൈവത്തിന്റെ വാഗ്‌ദത്തം ഇങ്ങനെ പറയുന്നു, “ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നല്കും” യെശയ്യാ 46:13-ൽ നാം ഇത് കാണുന്നു. അതെ, യേശു തന്നെയാണ് രക്ഷകൻ. മത്തായി 1:21-ൽ നാം വായിക്കുന്നതുപോലെ, യേശു എന്നാൽ പാപത്തിൽ നിന്നു നമ്മെ രക്ഷിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത്. യേശുവിന്റെ നാമം ഒഴികെ, മനുഷ്യർ രക്ഷിക്കപ്പെടുന്നതിനായി ഭൂമിയിൽ മറ്റേതൊരു നാമവും നൽകിയിട്ടില്ല. യേശുവിന്റെ നാമത്തിലൂടെയും യേശുവിലൂടെയും മാത്രമേ നമുക്ക് രക്ഷിക്കപ്പെടാനും പാപത്തിൽ നിന്ന് മോചനം നേടാനും കഴിയൂ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല എന്ന് അപ്പൊ. പ്രവൃത്തികൾ 4:12 വ്യക്തമായി പറയുന്നു. തീത്തൊസ് 3:5 നമ്മോട് പറയുന്നത്, നാം നീതി പ്രവർത്തിച്ചതുകൊണ്ടല്ല, അവന്റെ കാരുണ്യം കാരണമാണ് യേശു നമുക്കു രക്ഷ നൽകിയത്. അവന്റെ കാരുണ്യം ഒരിക്കലും പരാജയപ്പെടുന്നില്ല.
ഇന്നും നിങ്ങൾക്ക് അവന്റെ അടുക്കലേക്ക് തിരിഞ്ഞ്, "കർത്താവേ, എന്നോട് കരുണ തോന്നേണമേ" എന്ന് പറയാം. നമ്മളിൽ ആരും തികഞ്ഞവരല്ല. യേശുവിലൂടെ നമുക്ക് എപ്പോൾ വേണമെങ്കിലും അവന്റെ കൃപാസനത്തിൽ എത്താൻ കഴിയും. യോഹന്നാൻ 3:16-ലും 17-ലും ദൈവം നമ്മെ അത്രമാത്രം സ്നേഹിച്ചതിനാൽ, നാം അവന്റെ അടുക്കൽ വരികയും അവനിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ നമ്മെ നശിക്കാൻ അനുവദിക്കുകയില്ല, മറിച്ച് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിലൂടെ നിത്യജീവൻ നൽകും എന്ന് വേദപുസ്തകം പറയുന്നു. അവൻ നമ്മെ വിധിച്ചു കുറ്റപ്പെടുത്തുകയും തള്ളിക്കളയുകയും ചെയ്യുകയില്ല. അവൻ കരുണ കാണിച്ച് നമ്മുടെ പാപങ്ങൾ നീക്കി നമ്മെ ക്ഷമിക്കും. അവന്റെ സ്നേഹത്തിനായി ദൈവത്തോട് നന്ദി പറയാം. യോഹന്നാൻ 12:47-ൽ യേശു തന്നെ പറയുന്നു, “ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.”
ഒരു ദിവസം യേശു ഒരു പാപിയെ തേടി പോയി. അവൻ ഉയരം കുറവായതിനാൽ യേശുവിനെ കാണാൻ ഒരു മരത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. അവൻ അവിടെ ഉണ്ടെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല; എന്നാൽ യേശു അവനെ കണ്ടെത്തി. അവന്റെ പേര് സക്കായി എന്നായിരുന്നു. അവർ തമ്മിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും, യേശു അവനെ പേരുപറഞ്ഞ് വിളിച്ചു. അവൻ എത്രമാത്രം ഞെട്ടിപ്പോയിരുന്നിരിക്കുമെന്ന് സങ്കൽപ്പിക്കുക. ദൈവത്തിന് നിങ്ങളുടെ പേര് അറിയാം. കൈക്കൂലി വാങ്ങുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്തതിനാൽ മറ്റുള്ളവർ അവനെ "പാപി, പാപി, പാപി" എന്ന് വിളിച്ചു, എന്നാൽ യേശു അവന്റെ പേര് പറഞ്ഞ് വിളിച്ചു, "ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു" എന്ന് പറഞ്ഞു. സക്കായി സന്തോഷത്തോടെ അവനെ സ്വീകരിച്ചു. നിങ്ങൾക്കും കർത്താവായ യേശുവിനെ ഇന്ന് സന്തോഷത്തോടെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാം, നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടും. അവൻ തന്റെ രക്ഷ നിങ്ങൾക്ക് നൽകും, അവൻ തന്റെ മഹത്വം നിങ്ങൾക്ക് നൽകും. നിങ്ങൾ കർത്താവിന്റെ സന്നിധിയിൽ വരുമ്പോൾ അവൻ തന്റെ വിശുദ്ധിയുടെ മഹത്വം നിങ്ങൾക്ക് നൽകുമെന്ന് 1 ദിനവൃത്താന്തം 16:29 പറയുന്നു. ദൈവം നിങ്ങൾക്ക് ഈ അനുഗ്രഹം നൽകട്ടെ.
PRAYER:
കർത്താവായ യേശുവേ, രക്ഷയെയും മഹത്വത്തെയും കുറിച്ചുള്ള അങ്ങയുടെ സ്നേഹപൂർവമായ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവേ, ഞാൻ പരിപൂർണ്ണനല്ലെന്നും എനിക്ക് അങ്ങയുടെ കാരുണ്യം ആവശ്യമാണെന്നും അങ്ങയോട് ഞാൻ ഏറ്റുപറയുന്നു. എന്റെ പ്രവൃത്തികളാലല്ല, മറിച്ച് അങ്ങയുടെ കൃപയാൽ എന്നെ രക്ഷിച്ചതിന് നന്ദി. കർത്താവേ, ദയവായി എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ, ഇന്ന് എന്നെ ശുദ്ധീകരിക്കേണമേ. എന്റെ പേര് ചൊല്ലി വിളിച്ചതിനും എന്നെ സ്നേഹിച്ചതിനും നന്ദി. ദയവായി എന്റെ ഹൃദയത്തിൽ വന്ന് അങ്ങയുടെ സന്തോഷം കൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് നൽകുകയും അങ്ങയുടെ വിശുദ്ധി എന്നെ ധരിപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ കാരുണ്യം എന്റെ ഭൂതകാലത്തേക്കാൾ ഉച്ചത്തിൽ സംസാരിക്കട്ടെ. അങ്ങയുടെ നിത്യജീവന്റെ ദാനം ഇന്ന് ആകാംക്ഷയോടെ ഞാൻ സ്വീകരിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


