എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. സങ്കീർത്തനം 4:8 പറയുന്നു, "ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു." എന്റെ വിലയേറിയ പൈതലേ, ഈ ലോകത്തിൽ, നമുക്ക് സമാധാനം ആവശ്യമാണ്. യേശുക്രിസ്തു സമാധാനത്തിന്റെ പ്രഭുവായി ഈ ലോകത്തിലേക്ക് വന്നു. സങ്കീർത്തനം 29:11 പറയുന്നു, “യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും." എന്റെ പ്രിയ ദൈവപൈതലേ, ദൈവവചനം വായിക്കുമ്പോൾ നിങ്ങൾ അങ്ങനെ തന്നെ വായിക്കണം. കർത്താവ് തന്റെ ജനത്തിന് ശക്തി നൽകും, കർത്താവ് തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കും. ഈ സമാധാനം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരും? യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ തന്നെ.
ഇപ്പോൾ തന്നെ നിങ്ങൾ കർത്താവിനോട് ഇങ്ങനെ കരഞ്ഞ് പ്രാർത്ഥിക്കുമോ, "വിലയേറിയ യേശുക്രിസ്തുവേ, എന്റെ ജീവിതത്തിലേക്ക് വരണമേ. ഈ ലോകത്തിലെ എല്ലാ പാപകരമായ കാര്യങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ. അങ്ങയുടെ രക്ഷ എനിക്ക് നൽകണമേ. എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ. പിതാവേ, എന്നോട് ക്ഷമിക്കുകയും എന്നെ അങ്ങയുടെ പൈതലാക്കുകയും ചെയ്യണമേ.” നിങ്ങളുടെ ജീവിതം ഇപ്പോൾ തന്നെ അപ്രകാരം സമർപ്പിക്കുക. കർത്താവ് നിങ്ങളുടെ നിലവിളി കേൾക്കും. അവൻ നിങ്ങളെ സുഖപ്പെടുത്തും, അവൻ നിങ്ങളോട് ക്ഷമിക്കും, അവൻ നിങ്ങൾക്ക് സകല ബുദ്ധിയെയും കവിയുന്ന സമാധാനം നൽകും. എത്ര മഹത്തായ ദൈവമാണ് നമുക്കുള്ളത്! നിങ്ങൾ 1 ശമൂവേൽ 30-ാം അധ്യായം വായിക്കുകയാണെങ്കിൽ, നാം ദാവീദിനെക്കുറിച്ച് വായിക്കുന്നു. ഭയങ്കരമായ ഒരു കാലഘട്ടത്തിലൂടെയാണ് അവൻ കടന്നുപോയത്. അവനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല, അവൻ മനസ്സിൽ ആശങ്കാകുലനായിരുന്നു. ആ സമയത്ത് ദാവീദ് എന്താണ് ചെയ്തത്? ഈ ഭാഗം ശ്രദ്ധാപൂർവ്വം വായിക്കുക-1 ശമൂവേൽ 30:6 ന്റെ അവസാന വാചകം : "ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു."
നിങ്ങളുടെ എല്ലാ കഷ്ടതകൾക്കിടയിലും നിങ്ങൾ ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്: കർത്താവിൽ നിങ്ങളെത്തന്നെ ശക്തിപ്പെടുത്തുക, അപ്പോൾ നിങ്ങൾക്ക് എല്ലാ സമാധാനവും സന്തോഷവും ലഭിക്കും. എബ്രായർ 11:8 മുതൽ 12 വരെയുള്ള വചനങ്ങൾ വായിക്കുകയാണെങ്കിൽ, അബ്രാഹാമിന് തന്റെ ജീവിതത്തിൽ ഈ ദൈവീക സമാധാനം ലഭിച്ചതായി നാം വായിക്കുന്നു. യെശയ്യാവ് 26:3 പറയുന്നു, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു." എന്റെ സുഹൃത്തേ, നിങ്ങളുടെ സമാധാനം തകർക്കുന്ന നിരവധി കാര്യങ്ങളിലൂടെ നിങ്ങൾ കടന്നുപോകുന്നുണ്ടാകാം. എന്നാൽ നമുക്ക് റോമർ 16:20 വായിക്കാം, അത് ഇങ്ങനെ പ്രഖ്യാപിക്കുന്നു, "ദൈവത്തിലാകുന്നു ഞങ്ങളുടെ പ്രത്യാശ". നമ്മുടെ പ്രത്യാശ കർത്താവിൽ ആയിരിക്കുമ്പോഴെല്ലാം സമാധാനത്തിന്റെ ദൈവം സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നിങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നം എന്തുതന്നെയായാലും, നിങ്ങളുടെ എല്ലാ സമാധാനവും നഷ്ടപ്പെട്ടാലും, ഇപ്പോൾ തന്നെ കർത്താവ് നിങ്ങളെ ഈ ദൈവീക സമാധാനത്താൽ നിറയ്ക്കും.
PRAYER:
വിലയേറിയ കർത്താവായ യേശുവേ, സകല ബുദ്ധിയെയും കവിയുന്ന അങ്ങയുടെ പൂർണ്ണ സമാധാനത്താൽ എന്നെ നിറയ്ക്കണമെന്ന പ്രാർത്ഥനയോടെ ഇന്ന് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും എന്നെ അങ്ങയുടെ പൈതലാക്കുകയും ചെയ്യണമേ. അങ്ങിൽ എന്നെത്തന്നെ ശക്തിപ്പെടുത്താൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ പൂർണ്ണ സമാധാനത്തിൽ ഞാൻ തുടരുന്നതിന് എന്റെ മനസ്സ് എപ്പോഴും അങ്ങിൽ നിലനിൽക്കട്ടെ. അങ്ങയുടെ വചനത്തിൽ അങ്ങ് വാഗ്ദാനം ചെയ്തതുപോലെ ശത്രുവിന്റെ സകല പ്രവൃത്തികളെയും എന്റെ കാൽക്കീഴിൽ ചതെച്ചുകളഞ്ഞ്, എന്റെ ജീവിതം അങ്ങയുടെ സന്തോഷവും സുരക്ഷിതത്വവും കൊണ്ട് നിറയ്ക്കണമേ. ഇന്ന് മുതൽ, അങ്ങയുടെ അമാനുഷിക ശക്തി എന്റെ ഉള്ളിൽ ഉയരുകയും എല്ലാ ദിവസവും എന്നെ നയിക്കുകയും ചെയ്യട്ടെ. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


