എന്റെ സുഹൃത്തേ, ലൂക്കൊസ് 2:7 പറയുന്നു, "മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി." അതെ, വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചതുപോലെ തന്നെ, മറിയ അവൾക്ക് നൽകിയ പ്രാവചനിക മാർഗനിർദേശപ്രകാരം ഒരു പുത്രനെ പ്രസവിച്ചു. യെശയ്യാവു 9-ൽ, ഒരു കന്യക ഒരു പുത്രനെ പ്രസവിക്കും എന്ന് മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നു. അത് മനുഷ്യബുദ്ധിക്കു അസാധ്യമായ കാര്യമായിരുന്നു. എന്നിട്ടും ദൈവം നിങ്ങളുടെ ജീവിതത്തിൽ പുതിയ ജന്മം നൽകുമ്പോൾ, അസാധ്യമായത് സാധ്യമാക്കുന്നു. അതാണ് ദൈവം. ദൈവം നിശ്ചയിക്കുകയും സംസാരിക്കുകയും ചെയ്തതുപോലെ കന്യകയായ മറിയത്തിന് ഇത് കൃത്യമായി സംഭവിച്ചു. റോമർ 4:17 പറയുന്നു: "ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നു." എന്റെ സുഹൃത്തേ, നിങ്ങൾക്ക് എന്ത് കുറവുണ്ടെങ്കിലും, ആ അനുഗ്രഹത്തെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് വിളിച്ചുവരുത്താൻ ദൈവത്തിന് കഴിയും. മറിയത്തിനുവേണ്ടി എല്ലാം ചെയ്തവൻ നിങ്ങളോടൊപ്പമുണ്ട്.
മറിയക്ക് സ്വാഭാവികമായ മാർഗ്ഗങ്ങളിലൂടെ ഒരിക്കലും ഗർഭം ധരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവം സംസാരിച്ചു, അവന്റെ വചനം ജീവനെ സൃഷ്ടിക്കുകയും ജനിപ്പിക്കുകയും ചെയ്തു. അവൻ പറഞ്ഞതുപോലെ തന്നെ, ഒരു പുത്രൻ ജനിച്ചു, രക്ഷകനായ യേശു. ദൈവം പറയുന്നതു നിങ്ങളുടെ ജീവിതത്തിലും നടക്കും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകാതിരിക്കട്ടെ. നിങ്ങൾക്കും ഈ പുതിയ അനുഗ്രഹം ലഭിക്കും. രക്ഷകനായ യേശു നിങ്ങളിൽ ജനിക്കും; അവൻ നിങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കും. ഈ അനുഗ്രഹത്തിനായി മറിയ സ്വയം ദൈവത്തിന് സമർപ്പിക്കുകയും യേശു അവളിൽ ജനിക്കുകയും ചെയ്തു. നിങ്ങൾ യേശുവിന് സ്വയം സമർപ്പിക്കുമ്പോൾ, അവൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും രക്ഷകൻ നിങ്ങളിൽ ജനിക്കുകയും ചെയ്യും. മത്തായി 1:23 - ൽ 'ദൈവം നമ്മോടുകൂടെ' എന്നർത്ഥമുള്ള "ഇമ്മാനൂവേലിനെ അവൾ പ്രസവിച്ചു." നിങ്ങളോടൊപ്പമുള്ള ദൈവം ഇന്ന് നിങ്ങളിൽ ജനിക്കും.
മൂന്നാമതായി, യോഹന്നാൻ 4:25 ഉം മത്തായി 26:63 ഉം പ്രഖ്യാപിക്കുന്നതുപോലെ, അവൻ അഭിഷിക്തനായവനായി, മശീഹയായി ജനിച്ചു. യേശു പറഞ്ഞു, “അതെ, ഞാൻ ക്രിസ്തുവാകുന്നു, അഭിഷിക്തനാകുന്നു.” പരിശുദ്ധാത്മാവിന്റെ അഭിഷേകം അനുഭവിക്കാനായി നിങ്ങളിലും അഭിഷിക്തനായവൻ ഉണ്ടായിരിക്കും. യെശയ്യാവ് 61:1 പ്രകാരം, ആ അഭിഷേകം നിങ്ങളുടെ മേൽ വരുമ്പോൾ, സദ്വർത്തമാനം ഘോഷിപ്പാനുള്ള ശക്തി നിങ്ങൾക്കുണ്ടാകും. ഹൃദയം തകർന്നവരെ മുറികെട്ടുവാനും, ദരിദ്രരെ പരിപാലിക്കാനും, ബദ്ധന്മാർക്കു സ്വാതന്ത്ര്യം അറിയിപ്പാനും, ഇരുളിൽ കഴിയുന്ന തടവുകാരെ വിടുവിക്കാനും കഴിയും. നിങ്ങൾക്കു ദൈവത്തിന്റെ അഭിഷേകം ലഭിക്കും. മറിയ അഭിഷിക്തനായ രക്ഷകനെ, ദൈവം നമ്മോടുകൂടെയുള്ള ഇമ്മാനുവേലിനെ ഗർഭം ധരിച്ചു പ്രസവിച്ചതുപോലെ, നിങ്ങൾ നിങ്ങളെത്തന്നെ അവനു സമർപ്പിച്ചതിനാൽ, യേശു നിങ്ങളിലും നിങ്ങളോടൊപ്പവും ഉണ്ടായിരിക്കും.
PRAYER:
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ ജീവനുള്ള വചനത്തിന് അങ്ങേക്ക് നന്ദി. അങ്ങ് മറിയയിലേക്ക് ജീവൻ കൊണ്ടുവന്നതുപോലെ എന്നിലേക്കും പുതിയ ജീവൻ കൊണ്ടുവരേണമേ. കർത്താവേ, എന്റെ വിലയേറിയ രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശു എന്റെ ജീവിതത്തിൽ ജനിക്കട്ടെ. മനുഷ്യബുദ്ധിക്ക് അതീതമായ അവന്റെ മഹത്വവും അത്ഭുതപ്രവർത്തനശക്തിയും എന്റെ ജീവിതത്തിൽ പ്രകടമാകട്ടെ. കർത്താവേ, ദയവായി എന്റെ പാപങ്ങൾ ക്ഷമിക്കുകയും 'ഇമ്മാനൂവേൽ' ആയി എന്റെ ഹൃദയത്തിൽ വസിക്കുകയും ചെയ്യേണമേ. അങ്ങയുടെ അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കുകയും മറ്റുള്ളവരെ സുഖപ്പെടുത്താനും അങ്ങയുടെ വചനം പ്രസംഗിക്കാനും എന്നെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. ഞാൻ ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്നതുപോലെ പരസ്പരം സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ ജീവിതം അങ്ങയുടെ മഹത്വവും കൃപയും വെളിപ്പെടുത്തട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


