പ്രിയ സുഹൃത്തേ, ലൂക്കൊസ് 12:32 നാം വായിക്കുമ്പോൾ, അതിൽ കർത്താവ് ഇപ്രകാരം പറയുന്നു: "ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു." "ഭയപ്പെടേണ്ടാ" എന്നാണ് കർത്താവ് ആദ്യം നമ്മോട് കൽപ്പിക്കുന്നത്. സ്നേഹം നിറഞ്ഞ പിതാവായി അവൻ തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തുന്നു. അവന്റെ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു.
അവൻ സ്നേഹത്തോടെ നമ്മെ "ചെറിയ ആട്ടിൻകൂട്ടമേ" എന്ന് വിളിക്കുന്നു. ദൈവത്തിന്റെ മക്കളായ നാം അവന് ആടുകളെപ്പോലെയാണ്. ഒരു ചെറിയ ആട് വിശ്വസ്തതയോടെ അതിന്റെ ഇടയനെ അനുഗമിക്കുന്നു. അതുപോലെ, യേശു പറയുന്നു, "എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു." അതെ, നമുക്ക് നിത്യജീവൻ - സ്വർഗ്ഗരാജ്യം - നൽകുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു.
നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. തന്റെ മക്കൾക്ക് സ്വർഗത്തിൽ നിന്നുള്ള നല്ല ദാനങ്ങൾ നൽകുന്നതിൽ അവൻ പ്രസാദിക്കുന്നു. നാം എന്ത് തിന്നും, എന്ത് കുടിക്കും, എന്ത് ധരിക്കും എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് ലൂക്കൊസ് 12-ൽ യേശു നമ്മോട് പറയുന്നു. ലൗകിക കാര്യങ്ങളെക്കുറിച്ച് നാം ഉത്കണ്ഠപ്പെടേണ്ടതില്ല, കാരണം നമുക്ക് ആവശ്യമായതെല്ലാം നൽകുന്നവൻ അവനാണ്. ക്രിസ്തുയേശുവിലുള്ള തന്റെ ധനത്തിനൊത്തവണ്ണം കർത്താവ് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരും.
നാം മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ, അതോടുകൂടെ ഇതൊക്കെയും നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടും. അതുകൊണ്ടാണ് സ്വർഗത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കാൻ യേശു നമ്മോട് പറയുന്നത്. താഴേക്കല്ല, മുകളിലേക്ക് നോക്കുക. അവനെ അന്വേഷിച്ചുകൊണ്ടിരിക്കുക, മറ്റ് കാര്യങ്ങൾ അവൻ നോക്കിക്കൊള്ളും.
നമുക്ക് തന്റെ രാജ്യം നൽകുന്നതിൽ ദൈവത്തിന് എപ്പോഴും സന്തോഷമുണ്ട്. എന്താണ് ദൈവരാജ്യം? അത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. തന്റെ മക്കൾ നീതിപൂർവം ജീവിക്കണമെന്നും തന്റെ സമാധാനം അനുഭവിക്കണമെന്നും പരിശുദ്ധാത്മാവിനാൽ നിറയണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഇത് അവന്റെ രാജ്യത്തിന്റെ അനുഗ്രഹമാണ്.
നമ്മുടെ കർത്താവ് പ്രതിഫലം നൽകുന്നവനാണ്. ഈ ലോകത്തിലെ നമ്മുടെ ഭാവിയെക്കുറിച്ച് നാം ചിന്തിക്കുന്നുണ്ടാകാം, എന്നാൽ ദൈവം സ്വർഗ്ഗീയ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. തന്റെ മക്കൾക്ക് ദൈവരാജ്യം നൽകാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാൻ അവന് ബാധ്യതയില്ലെങ്കിലും നമുക്ക് സ്വർഗ്ഗരാജ്യം നൽകാൻ അവൻ ആഗ്രഹിക്കുന്നു. നമ്മെ അനുഗ്രഹിക്കുന്നതിലും, നമ്മുടെ ഉള്ളിൽ വന്ന് വസിക്കുന്നതിലും കർത്താവ് ആനന്ദിക്കുന്നു.
ഒരു പ്രിയ സഹോദരി ഒരിക്കൽ എനിക്ക് "ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക" (Put God First) എന്ന് എഴുതിയിരുന്ന ഒരു വലിയ കപ്പ് സമ്മാനമായി നൽകി. ദൈവത്തെ അന്വേഷിക്കുന്നത് യഥാർത്ഥത്തിൽ വിലപ്പെട്ടതാണ്. ഇന്നും, അവന്റെ രാജ്യത്തിൽ പ്രവേശിക്കാനും അത് അനുഭവിച്ചറിയാനും നിങ്ങളെ സഹായിക്കാൻ നിങ്ങൾ ദൈവത്തോട് അപേക്ഷിക്കുമോ?
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ “ചെറിയ ആട്ടിൻകൂട്ടമേ” എന്ന് എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠയും കോപവും കയ്പ്പും നീക്കേണമേ. മുമ്പെ അങ്ങയെ അന്വേഷിക്കാനും എന്റെ എല്ലാ ആവശ്യങ്ങൾക്കും അങ്ങിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. നീതിയും സമാധാനവും സന്തോഷവും അങ്ങയുടെ പരിശുദ്ധാത്മാവും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. ദുഃഖിതരും ഉത്കണ്ഠാകുലരുമായവരെ അങ്ങയുടെ സൌമ്യമായ കരം സ്പർശിക്കുകയും അവരെ ആർദ്രമായി ആലിംഗനം ചെയ്യുകയും ചെയ്യട്ടെ. അങ്ങേക്ക് അനിഷ്ടമായ എല്ലാറ്റിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കാൻ എന്നെ യോഗ്യനാക്കുകയും ചെയ്യണമേ. കർത്താവേ, അങ്ങ് വേഗത്തിൽ വരുന്നതിനാൽ, അങ്ങയെ എതിരേൽക്കുവാൻ അങ്ങയുടെ മക്കളെ ഒരുക്കണമേ. ഭൂമിയിൽത്തന്നെ അങ്ങയുടെ രാജ്യം അനുഭവിക്കാൻ ഞങ്ങളെ ഇടയാക്കണമേ. ഓരോ ജീവിതത്തിന്മേലും അങ്ങയുടെ സമാധാനം ഞാൻ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


