പ്രിയ സുഹൃത്തേ, ഇന്ന് നാം ആവർത്തനപുസ്തകം 31:6 ധ്യാനിക്കാൻ പോകുന്നു. ഇവിടെ ദൈവം തന്റെ ജനങ്ങളോട് ശക്തരും ധീരരുമായിരിക്കാൻ കൽപ്പിക്കുന്നു. "നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു" എന്ന് ദൈവവചനം പറയുന്നു. ദൈവം നമ്മോടൊപ്പമുള്ളത് എത്ര വലിയ അനുഗ്രഹമാണ്. മുമ്പത്തെ വാക്യത്തിൽ, കർത്താവ് തന്റെ ജനങ്ങളോട് അവരുടെ ശത്രുക്കളെ അവരുടെ കൈകളിൽ ഏൽപ്പിക്കുമെന്നും അവൻ കൽപ്പിച്ചതെല്ലാം അവർ ചെയ്യണമെന്നും പറയുന്നു. ആളുകൾ യുദ്ധത്തിന് പോകാനും യുദ്ധക്കളത്തിൽ നിൽക്കാനും തയ്യാറെടുക്കുമ്പോൾ, കർത്താവ് അവരെ അനുസരണത്തിലേക്ക് വിളിക്കുന്നു. അവൻ അവരോട് പറയുന്നു, "നിങ്ങൾ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ പോകുന്നില്ല; നിങ്ങൾക്കായി യുദ്ധം ചെയ്യാൻ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും."
ദൈവം നമ്മോടുകൂടെ വരുന്നത് എത്ര അത്ഭുതകരമായ കാര്യമാണ്. യഹോവ യിസ്രായേല്യരെ മരുഭൂമിയിലൂടെ നയിച്ചപ്പോൾ, അവൻ വ്യക്തിപരമായി അവരോടൊപ്പം നടക്കുകയും അവർക്ക് ആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്തു. ഇവിടെ വീണ്ടും, അവൻ അവരോടൊപ്പം നിൽക്കുന്നതും അവർക്ക് വേണ്ടി പോരാടുന്നതും നാം കാണുന്നു. അതുകൊണ്ടാണ് സങ്കീർത്തനക്കാരൻ സങ്കീർത്തനം 118:6 - ൽ ഇപ്രകാരം പ്രഖ്യാപിക്കുന്നത് "യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?" പ്രിയ സുഹൃത്തേ, ഈ വാക്യം ആവർത്തിച്ചുകൊണ്ടിരിക്കുക, "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" 23-ാം സങ്കീർത്തനത്തിലും ദാവീദ് പാടുന്നു, "കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു." ദൈവം നമ്മോടുകൂടെ ഉള്ളപ്പോൾ, നാം ശക്തരും ധീരരും സിംഹത്തെപ്പോലെ ധൈര്യമുള്ളവരുമായിരിക്കും.
ജനങ്ങൾ നമുക്കെതിരെ വന്നേക്കാം, പക്ഷേ നിങ്ങൾ അവരോട് യുദ്ധം ചെയ്യാൻ പോകുന്നില്ല. കർത്താവാണ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യാൻ പോകുന്നത്. കുതിര യുദ്ധത്തിന് തയ്യാറാണ്, പക്ഷേ വിജയം കർത്താവിൽ നിന്നാണ്. തന്റെ ജനങ്ങൾ വിശ്വസിക്കുകയും അവനെ അനുഗമിക്കുകയും ചെയ്തപ്പോൾ യഹോവ അവർക്കുവേണ്ടി യുദ്ധം ചെയ്തുവെന്ന് വേദപുസ്തകത്തിൽ പലപ്പോഴും നാം വായിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ, ഞങ്ങൾ ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോയപ്പോൾ, കർത്താവ് ഒരു പ്രവചന വചനത്തിലൂടെ ഞങ്ങളോട് സംസാരിച്ചു: "എന്റെ മക്കളേ, അസ്വസ്ഥരാകരുത്, ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്റെ മഹത്വം നിങ്ങളുടെ മേൽ ഉണ്ട്. ക്ഷമയോടെയിരിക്കുക, പ്രാർത്ഥനയിലായിരിക്കുക, വായ തുറക്കരുത്, മിണ്ടാതിരിക്കുക. നിങ്ങളുടെ യുദ്ധത്തിൽ ഞാൻ പോരാടും." ഇത് കേട്ടതിനുശേഷം, ദൈവീക ശക്തി ഞങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞു, ഞങ്ങൾ കർത്താവിന്റെ സന്നിധിയിൽ സന്തോഷിച്ചു. ഞങ്ങളുടെ കൊച്ചുമകൾ കേറ്റി അന്ന് വളരെ ചെറുതായിരുന്നു, എന്നിട്ടും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി, ചിരിച്ചുകൊണ്ട്, സംസാരിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ പ്രകടിപ്പിപ്പിച്ചു. അവളുടെ മേലുള്ള പരിശുദ്ധാത്മാവിനെ ഞങ്ങൾ ശരിക്കും അനുഭവിക്കുകയും അവളിലൂടെ കർത്താവ് ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. അതുപോലെ, കർത്താവ് നിങ്ങളെയും ശക്തിപ്പെടുത്തും. ശക്തരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, യുദ്ധത്തെ നേരിടുക! പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങളോടുകൂടെയുണ്ട്.
PRAYER:
പ്രിയ കർത്താവേ, ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ യുദ്ധങ്ങളിലും എന്നോടൊപ്പം വന്നതിന് നന്ദി. എന്റെ ഉള്ളിൽ ഭയം ഉയരുമ്പോൾ, അങ്ങ് എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. കർത്താവേ, എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തണമേ, എന്നെ ധൈര്യപ്പെടുത്തണമേ. അങ്ങയെ അനുസരിക്കാനും അങ്ങിൽ വിശ്വസിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, എന്റെ യുദ്ധങ്ങളിൽ പോരാടുകയും അങ്ങയുടെ മഹത്വത്താൽ എന്നെ മൂടുകയും ചെയ്യേണമേ. ഇന്ന് ഭയത്തെക്കാൾ അങ്ങിൽ വിശ്വാസിക്കാൻ ഞാൻ തീരുമാനിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


