എന്റെ പ്രിയ സുഹൃത്തേ, കർത്താവിനോടൊപ്പം സന്തോഷിക്കാനുള്ള മറ്റൊരു ദിവസമാണിത്. നമ്മെ നയിച്ചുകൊണ്ട് നമുക്ക് വിജയം നൽകാൻ അവൻ എല്ലാ ദിവസവും പ്രത്യക്ഷപ്പെടുന്നു. ഇന്ന്, സങ്കീർത്തനം 97:11 അനുസരിച്ച്, നമുക്ക് ഒരു പുതിയ വിജയകരമായ അനുഗ്രഹം ലഭിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, “നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും." ഇതൊരു സാധാരണ വെളിച്ചമല്ല. ഇതൊരു സാധാരണ സന്തോഷമല്ല. അത് ക്രിസ്തുവിന്റെ പ്രകാശമാണ്. അത് കർത്താവിന്റെ സന്തോഷമാണ്. അത് നീതിമാന്മാരുടെ മേലും കർത്താവിന്റെ മുമ്പിൽ നേരുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നവരുടെ മേലും വരുന്നു. എന്താണ് ഈ സന്തോഷം? അത് നമ്മുടെ ഹൃദയങ്ങളിലെ ദൈവത്തിന്റെ ശക്തിയാണ്. നീതിമാന്മാരുടെ ഹൃദയത്തിൽ ദൈവത്തിന്റെ സന്തോഷത്താൽ സമൃദ്ധമായ ശക്തിയുണ്ട്.

ഈ വെളിച്ചം നമ്മെ സംബന്ധിച്ചുള്ള കർത്താവിന്റെ സാക്ഷിയും സാക്ഷ്യവും ആകുന്നു; "ഇത് ദൈവത്തിന്റെ ദാസനാണ്. ഇത് ദൈവത്തിന്റെ പുരുഷനാണ്, ദൈവത്തിന്റെ സ്ത്രീയാണ്" എന്ന് അവർ പറയുമ്പോൾ, നമ്മുടെ നീതിയെക്കുറിച്ചും ദൈവവുമായുള്ള ഐക്യത്തെക്കുറിച്ചും സകലജനത്തിന്റെയും മുമ്പാകെ സാക്ഷിയും ആകുന്നു. ദാനിയേൽ, യോസേഫ്, പൗലൊസ്‌, ശീലാസ് എന്നിവരുടെ ജീവിതത്തിൽ നിങ്ങൾക്ക് ഇത് കാണാൻ കഴിയും. ഭൂമി കുലുങ്ങുകയും ദൈവത്തിന്റെ മഹാശക്തിയാൽ തടവറകൾ തുറക്കപ്പെടുകയും ചെയ്തപ്പോൾ കരാഗൃഹപ്രമാണി പൌലൊസിന്റെയും ശീലാസിൻറെയും മുമ്പിൽ വീണു, അവർ ദൈവത്തിന്റെ ജനമാണെന്ന് സാക്ഷ്യപ്പെടുത്തികൊണ്ട്, "നിങ്ങളെപ്പോലെ എനിക്കും എങ്ങനെ രക്ഷപ്പെടാൻ കഴിയും?" എന്നു ചോദിച്ചു. യോസേഫ് പോലും, പാനപാത്രവാഹകന്റെ സ്വപ്നത്തെ വ്യാഖ്യാനിച്ചപ്പോൾ, അവൻ ദൈവത്തിന്റെ മനുഷ്യനായി അംഗീകരിക്കപ്പെട്ടു. ദാനിയേൽ ഗുഹയിലെ സിംഹങ്ങളെ കീഴടക്കിയപ്പോൾ രാജാവ് തന്നെ പറഞ്ഞു, "തീർച്ചയായും നിങ്ങളുടെ ദൈവം ദൈവം തന്നെ."

അവരുടെ ഹൃദയങ്ങളിൽ സന്തോഷം നിറഞ്ഞിരുന്നു - ജയിലിൽ പോലും അവരെ സംരക്ഷിച്ച ഒരു സന്തോഷം. അന്യായമായ തടവിനിടയിലും അവർ വിശ്വസിക്കുകയും പ്രത്യാശിക്കുകയും നീതി പുലർത്തുകയും ചെയ്തു. അവർ യഥാർത്ഥത്തിൽ ദൈവത്തിന്റെ ദാസന്മാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കർത്താവിന്റെ വെളിച്ചം അവരുടെ മേൽ ഉണ്ടായിരുന്നു. നീതിമാൻമാർക്ക് ദൈവം നൽകുന്ന രണ്ട് അനുഗ്രഹങ്ങളാണിവ. അതിനാൽ വിഷമിക്കേണ്ട, തന്റെ മുമ്പിലും മനുഷ്യന്റെ മുമ്പിലും എല്ലായ്പ്പോഴും നിൽക്കാൻ ദൈവം നമ്മുടെ ഹൃദയങ്ങളിൽ ദൈവിക ഭയം നൽകുന്നു. അത്തരം ഒരു ഹൃദയത്തെ അവൻ നീതി കൊണ്ട് നിറയ്ക്കും. നമുക്ക് അത് ഇപ്പോൾ തന്നെ ലഭിക്കുമോ?

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ നീതി എന്നിൽ ചൊരിയണമേ. അങ്ങയുടെ മുമ്പാകെ നേരുള്ളവനായിരിക്കാനുള്ള എന്റെ ആഗ്രഹം നിറവേറ്റണമേ. അങ്ങയുടെ നീതിയാൽ എന്നെ പോഷിക്കണമേ. അങ്ങയുടെ വിശുദ്ധിയാൽ എന്നെ നിറയ്ക്കണമേ. എന്റെ ചിന്തകൾ ശുദ്ധമായിരിക്കട്ടെ, എന്റെ ആഗ്രഹങ്ങൾ വിശുദ്ധമായിരിക്കട്ടെ, എന്റെ ഹൃദയം അങ്ങയുടെ മുമ്പിൽ ഉറച്ചുനിൽക്കട്ടെ. കർത്താവേ, എന്നെ അങ്ങയുടെ ഹൃദയത്തിന്നനുസരിച്ചുള്ള ഒരു വ്യക്തിയാക്കി, അങ്ങയുടെ യഥാർത്ഥ ദാസനാക്കേണമേ. എന്റെ ജീവിതം അങ്ങയുടെ കൃപയുടെ സാക്ഷ്യമായിരിക്കട്ടെ. പരിശുദ്ധാത്മാവേ, അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെ നിറയ്ക്കുകയും രാജാക്കന്മാർക്കും എനിക്കു ചുറ്റുമുള്ള എല്ലാവരുടെയും മുമ്പാകെ എന്റെ സാക്ഷ്യം അവതരിപ്പിക്കുകയും ചെയ്യേണമേ. അവർ എന്നിൽ അങ്ങയുടെ പ്രകാശം കാണുകയും, "സത്യമായും ഇവൻ ദൈവത്തിന്റെ ദാസനാണ്" എന്ന് പറയുകയും ചെയ്യട്ടെ. അനീതിയുടെ സമയങ്ങളിൽ പോലും അങ്ങയുടെ സന്തോഷം എന്റെ ഉള്ളിൽ ഉയർന്നുവരട്ടെ. അത് എന്റെ നീതിയെ സംരക്ഷിക്കുകയും എന്നെ നേരുള്ളവനാക്കുകയും ചെയ്യട്ടെ. എന്തെന്നാൽ, കർത്താവേ, അങ്ങയുടെ ശക്തിയാൽ മാത്രമേ എനിക്ക് നീതിമാനാകാൻ കഴിയൂ. അങ്ങയുടെ സന്തോഷം എന്റെ ശക്തിയും എന്റെ ഗാനവും എന്റെ പ്രത്യാശയുമാകട്ടെ.  യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.