സുഹൃത്തുക്കളേ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും പോരാട്ടങ്ങളിലൂടെ കടന്നുപോകുകയാണോ? എല്ലാം ഒരു പോരാട്ടമായി തോന്നുന്നുണ്ടോ? നിങ്ങളുടെ കുടുംബജീവിതം ഒരു പോരാട്ടമായി തോന്നുന്നുണ്ടോ? നിങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നത് ഒരു പോരാട്ടമായി തോന്നുന്നുണ്ടോ? നിങ്ങളുടെ ഔദ്യോഗിക ജീവിതം ഒരു യുദ്ധം പോലെയാണോ? നിങ്ങൾ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണോ? നിങ്ങൾക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടോ? ഇന്ന്, യുദ്ധം നിങ്ങളുടേതല്ല, തന്റേതാണെന്ന് കർത്താവ് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നമുക്ക് 2 ദിനവൃത്താന്തം 20:15 വായിക്കാം: "യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ."
എന്റെ ജീവിതത്തിൽ എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുത്ത ഒരു സമയം ഞാൻ ഓർക്കുന്നു. ജേഡൻ ജനിച്ച സമയത്തായിരുന്നു അതെന്ന് ഞാൻ കരുതുന്നു. ഞാൻ പല കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഇങ്ങനെ വിചാരിച്ചു, "കർത്താവേ, എനിക്ക് വീണ്ടും കോളേജിൽ പോകണം. എനിക്ക് എന്റെ ബിരുദം പൂർത്തിയാക്കണം. എനിക്ക് ജേഡനെ പരിപാലിക്കണം. എനിക്ക് കേറ്റിയെ പരിപാലിക്കണം." ആളുകൾ പോലും എന്നോട് ചോദിക്കാൻ തുടങ്ങി, "നിങ്ങൾക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയധികം വിഷമിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നത്?" ഒരു രാത്രി, കർത്താവ് പറഞ്ഞു, "എല്ലാം എന്റെ കൈകളിൽ ഏൽപ്പിക്കുക."
എല്ലാവരും ഉറങ്ങാൻ കിടന്നതിനുശേഷം ഞാൻ പ്രാർത്ഥനയിൽ സമയം ചെലവഴിക്കാറുണ്ടായിരുന്നു. ആ സമയത്ത്, കർത്താവ് തൻ്റെ വചനത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങൾക്ക് ആ വിശ്രമം നൽകാൻ കർത്താവ് കാത്തിരിക്കുകയാണ്. എല്ലാം സ്വയം ഏറ്റെടുക്കരുത്.
ഞങ്ങളുടെ നായയും ഞങ്ങൾക്ക് മനോഹരമായ ഒരു പാഠം നൽകുന്നു. ഓരോ തവണയും അവൻ ഞങ്ങളുടെ അടുത്ത് വന്ന് കിടക്കുമ്പോഴും ഞങ്ങൾ അവനോടൊപ്പം തറയിൽ ഇരിക്കുമ്പോഴും അവൻ ആശ്വാസത്തോടെ നെടുവീർപ്പിടാറുണ്ട്. "ഓ, എന്റെ അമ്മ എന്റെ അരികിലുണ്ട്; അവർ എല്ലാം നോക്കിക്കൊള്ളും" എന്ന് അവൻ പറയുന്നതുപോലെയാണത്. അതുപോലെ, ഇന്ന്, ഞാൻ നിങ്ങളെല്ലാവരോടും ആശ്വാസത്തിന്റെ നെടുവീർപ്പിടാനും നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കർത്താവ് പരിപാലിക്കുമെന്ന് ഓർമ്മിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ യുദ്ധമല്ല, കർത്താവിന്റെ യുദ്ധമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. കർത്താവ് അത് പരിപാലിക്കും. ഇന്ന്, നമുക്ക് എല്ലാം കർത്താവിന്റെ കാരങ്ങളിൽ സമർപ്പിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം.
PRAYER:
പ്രിയ കർത്താവേ, ഇന്ന് ഞങ്ങളുടെ സകല കാര്യങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പിതാവേ, ഇനി ആശങ്കപ്പെടാനോ ആശയക്കുഴപ്പത്തിലാകാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു, കാരണം ഇത് ഞങ്ങളുടെ യുദ്ധമല്ല, അങ്ങയുടേതാകുന്നു. കർത്താവേ, അങ്ങയുടെ മക്കളിൽ പലരും ഇന്ന് തങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയായിരിക്കാം. യുദ്ധം അവരുടേതല്ല, അങ്ങയുടേതാണെന്ന് അവരെ ഓർമ്മിപ്പിക്കണമേ. അവർ എല്ലാം അങ്ങയുടെ കരങ്ങളിൽ ഭരമേൽപ്പിക്കുമ്പോൾ, അങ്ങയുടെ തിരുഹിതപ്രകാരം ഏറ്റവും നല്ല ഫലങ്ങൾ അവർക്ക് നൽകണമേ. അങ്ങയുടെ പ്രിയമക്കളെ അനുഗ്രഹിക്കുന്നതിനും, അവർ ആഗ്രഹിക്കുന്നതിലും ഉപരിയായി അവരുടെ ജീവിതത്തിൽ ഏറ്റവും നല്ലത് നൽകുന്നതിനും അങ്ങേക്ക് നന്ദി. ഓരോരുത്തരെയും അങ്ങയുടെ വിശ്രമവും സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


