എന്റെ വിലയേറിയ ദൈവമക്കളേ, ഇന്ന് നാം 2 തിമൊഥെയൊസ് 4:18-ലെ മനോഹരമായ ഒരു വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു: "കർത്താവു എന്നെ സകല ദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും." എന്റെ സുഹൃത്തുക്കളേ, ഇത് ദൈവത്തിൽ നിന്നുള്ള വാഗ്‌ദത്തമാണ്. നിങ്ങളെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കാനുള്ള ശക്തി ദൈവത്തിനുണ്ട്. ഈ ലോകം തിന്മ നിറഞ്ഞതാണ്, പിശാച് നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നമുക്ക് എങ്ങനെ കർത്താവിനോട് അടുത്ത് നടക്കാനാകും? സദൃശവാക്യങ്ങൾ 19:23 ഇപ്രകാരം പറയുന്നു, " യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല." നാം കർത്താവിനെ ഭയപ്പെടുകയും അവന്റെ വഴികളിൽ നടക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ ജീവങ്കലേക്കു നയിക്കുകയും തിന്മയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

എന്റെ സുഹൃത്തുക്കളെ, നിങ്ങൾ ദുഷ്ടനായ പിശാചിന്റെ വഴിയാണോ പിന്തുടരുന്നത്, അതോ കർത്താവിന്റെ വഴിയാണോ പിന്തുടരുന്നത്? ലൂക്കൊസ് 10:19-ൽ ഇപ്രകാരം പറയുന്നു, "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല." അതിനാൽ, നിങ്ങൾ പിതാവായ ദൈവത്തോട് ചേർന്നുനിൽക്കണം. പിശാചിന്റെ കൈകളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ വേണ്ടി ക്രൂശിൽ തന്റെ ജീവൻ നൽകിയ കർത്താവായ യേശുക്രിസ്തുവിനോട് ചേർന്നുനിൽക്കണം.

2 തെസ്സലൊനീക്യർ 3:3 ഇപ്രകാരം പറയുന്നു, "കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും." കർത്താവ് വിശ്വസ്തനാണ്, ശത്രുവിന്റെ എല്ലാ ദുഷ്ടാക്രമണങ്ങളിൽനിന്നും  അവൻ നിങ്ങളെ സംരക്ഷിക്കും. യിരെമ്യാവ് 29:11 ഇങ്ങനെ പറയുന്നു, "ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ." അതിനാൽ, യേശുവിനെ മുറുകെപ്പിടിക്കുക. നിങ്ങൾ അവനോട് ചേർന്നുനിൽക്കുമ്പോൾ, നിങ്ങൾക്ക് സമാധാനവും സന്തോഷവും ലഭിക്കും.

PRAYER:
പ്രിയ കർത്താവായ യേശുവേ, കുരിശിലെ അങ്ങയുടെ ത്യാഗത്തിനും സകല ദുഷ്‌പ്രവൃത്തിയിൽ നിന്നും എന്നെ രക്ഷിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിനും അങ്ങേയ്ക്ക് നന്ദി. അങ്ങയോടു ചേർന്നുനിൽക്കാനും, അങ്ങയോടുകൂടെ നടക്കാനും എന്നെ സഹായിക്കണമേ. ശത്രുവിന്റെ വഴികളിലല്ല, അങ്ങയുടെ വഴികളിൽ നടക്കാൻ എന്നെ അനുവദിക്കണമേ. ഇന്ന് ഇത് കേൾക്കുന്ന എല്ലാവരെയും സ്പർശിക്കുകയും അവരെ അങ്ങയോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യണമേ. അങ്ങയെ തങ്ങളുടെ കർത്താവും രക്ഷകനുമായി സ്വീകരിക്കാൻ അവരെ സഹായിക്കണമേ. എല്ലാ ദുശ്ശീലങ്ങളിൽനിന്നും അവരെ ശുദ്ധീകരിക്കുകയും സകല ബന്ധനങ്ങളിൽനിന്നും വിടുവിക്കുകയും ചെയ്യണമേ. അവരുടെ ഹൃദയങ്ങളെ അങ്ങയുടെ സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കണമേ. സകല ദുഷ്ടാക്രമണങ്ങളിൽനിന്നും അവരെ സംരക്ഷിക്കുകയും അങ്ങയുടെ വഴികളിലൂടെ സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. സമാധാനത്തിനായുള്ള അങ്ങയുടെ പദ്ധതികൾ അവരുടെ ജീവിതത്തിൽ നിറവേറട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.