പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്ത വാക്യം ലൂക്കൊസ് 2:10-ൽ നിന്നുള്ളതാണ്, “ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു." വയലിൽ തങ്ങളുടെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ഇടയന്മാരോട് ദൂതൻ പറഞ്ഞതാണിത്. അതെ, ദൂതന്മാർ ആദ്യം പോയി രാജാക്കന്മാരെ കണ്ടില്ല. അവർ ഏറ്റവും കീഴ്ത്തട്ടിലുള്ള, ഏറ്റവും എളിമയുള്ള ആളുകളായ ഇടയന്മാരുടെ അടുത്തേക്ക് പോയി. ഇടയന്മാർ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക! അവർ തങ്ങളുടെ ആട്ടിൻകൂട്ടത്തോടൊപ്പം വളരെ സമാധാനത്തോടെ കിടന്നുറങ്ങുകയായിയിരുന്നു, പെട്ടെന്ന്, എവിടെ നിന്നോ ഈ ദൂതൻ പ്രത്യക്ഷപ്പെട്ടു. അവർ ഭയന്നുപോയി. എന്നാൽ ദൂതൻ പറഞ്ഞു, "ഭയപ്പെടേണ്ട, ഞാൻ നിങ്ങൾക്ക് മഹാസന്തോഷത്തിന്റെ സുവിശേഷം കൊണ്ടുവന്നിരിക്കുന്നു."
അതെ, ഇന്ന് നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടാകാം. മറ്റുള്ളവരിൽ ഒരാളെന്ന നിലയിൽ, ദൈവം നിങ്ങളെ തിരഞ്ഞെടുത്ത പ്രവൃത്തി, അവന്റെ വാഗ്‌ദത്തത്തെ, നിങ്ങളുടെ സ്വന്തം ജോലിയെ നിങ്ങളും ചെയ്യുന്നു. ഈ ദൂതൻ പെട്ടെന്ന് വന്ന് അവരെ അനുഗ്രഹിച്ചതുപോലെ, ഇന്ന് നിങ്ങളുടെ അനുഗ്രഹത്തിന്റെ ദിവസമായിരിക്കും. എന്റെ സുഹൃത്തേ, മറ്റെല്ലാവരും നിങ്ങളെ ഉപേക്ഷിച്ചതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ കൂട്ടുകാരും മേലുദ്യോഗസ്ഥന്മാരും നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇന്ന്, കർത്താവ് നിങ്ങളെ അനുഗ്രഹിക്കാൻ പോകുന്നുവെന്ന് അവൻ പറയുന്നു. ഇടയന്മാർ അടുത്തതായി എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? അവർ യേശുവിനെ കാണാൻ ഓടി. യേശുവിനെ കണ്ടപ്പോൾ അവർ സന്തോഷം കൊണ്ട് നിറഞ്ഞു, അത് അവിടെ അവസാനിച്ചില്ല. അവർ ചെന്ന് യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു. ലൂക്കൊസ് 2:17 - ൽ അവർ പോയി ഈ സുവിശേഷം എല്ലാവരോടും പറഞ്ഞതായി നാം കാണുന്നു. ഇന്ന്, അതേ അനുഗ്രഹം നിങ്ങളുടെ മേലും വരാൻ പോകുന്നു. യേശു തന്റെ സന്തോഷം കൊണ്ട് നിങ്ങളെ നിറയ്ക്കാൻ പോകുന്നു, നിങ്ങൾ ആ സന്തോഷം കൊണ്ട് നിറയുമ്പോൾ, നിങ്ങൾക്ക് സ്വയം നിർത്താൻ കഴിയില്ല; നിങ്ങൾ പോയി എല്ലാവരോടും പറയും, "യേശു ഇത് എനിക്ക് വേണ്ടി ചെയ്തു! ഈ യേശുവിനെ നിങ്ങളും അനുഭവിക്കണം."
ഇത് ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഒരു ചെറിയ കാര്യമായിരിക്കാം, പക്ഷേ ഇത് നിങ്ങളുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും വലിയ മാറ്റം കൊണ്ടുവരും. ഒരു ദിവസം, കേറ്റി അതിരാവിലെ ഉണർന്നപ്പോൾ അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഒരു വശത്ത് ഇരുന്നു. ഞങ്ങളുടെ നായയായ കോഫി അവളുടെ അടുത്തേക്ക് ഓടി വന്നു അവളുടെ മടിയിൽ തലവെച്ചുകിടന്നു. അതൊരു ചെറിയ കാര്യം മാത്രമായിരുന്നു, പക്ഷേ അവൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ പറഞ്ഞു, "അമ്മേ, കോഫി എന്നെ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ!" അവൻ വന്ന് അവളുടെ മടിയിൽ സുന്ദരമായി കിടന്നു, അവൻ എഴുന്നേറ്റയുടനെ അവൾ വീട്ടിലെ എല്ലാവരോടും പറഞ്ഞു - സാം, അമ്മാവൻ, അമ്മായി, എല്ലാവരോടും തന്നെ. "നോക്കൂ, കോഫി എന്നോട് ഇത് ചെയ്തു, എനിക്ക് വളരെ സന്തോഷമുണ്ട്!" അതുപോലെ, ഇത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഒരു ചെറിയ കാര്യമായിരിക്കാം, നിങ്ങൾ വളരെക്കാലമായി കാത്തിരുന്ന ഒരു ചെറിയ അനുഗ്രഹമായിരിക്കാം, പക്ഷേ അത് ഇന്ന് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ പോകുന്നു, എന്റെ പ്രിയ സുഹൃത്തേ. കർത്താവ് തന്റെ സന്തോഷം കൊണ്ട് നിങ്ങളെ നിറയ്ക്കും. അതിനാൽ, ഇത് വിശ്വാസത്തോടെ സ്വീകരിക്കുക.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് നന്ദി. താഴ്ന്നവരെയും എളിമയുള്ളവരെയും അനുഗ്രഹിച്ചതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, മനുഷ്യർ എന്നെ കാണുന്നില്ല അല്ലെങ്കിൽ അവഗണിക്കുന്നുവെന്ന് തോന്നുമ്പോഴും, അങ്ങ് എന്റെ നാമം അറിയുകയും എന്റെ ഹൃദയം കാണുകയും ചെയ്യുന്നുവെന്ന് അറിയുന്നതിൽ ഞാൻ ഇപ്പോഴും സന്തോഷിക്കുന്നു. അതിനാൽ, കർത്താവേ, ഒരു സാഹചര്യത്തിനും കവർന്നെടുക്കാൻ കഴിയാത്ത അങ്ങയുടെ സമാധാനംകൊണ്ട് ഇന്ന് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ നന്മ മറ്റുള്ളവരുമായി പങ്കിടാൻ എനിക്ക് കഴിയേണ്ടതിന് അങ്ങയുടെ സന്തോഷം എന്നിൽ നിറഞ്ഞു കവിയട്ടെ. ചെറിയ അനുഗ്രഹങ്ങൾ പോലും അങ്ങയുടെ ശക്തമായ കൈകളിൽ വലിയ ഉദ്ദേശ്യം വഹിക്കുന്നുവെന്ന് വിശ്വസിക്കാൻ ദയവായി എന്നെ സഹായിക്കേണമേ. അങ്ങ് അടുത്തുണ്ടെന്നും എന്നെ അമാനുഷികമായി അനുഗ്രഹിക്കാൻ പോകുകയാണെന്നും പൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, വിശ്വാസത്തോടും നന്ദിയോടും കൂടി ഞാൻ ഇന്ന് അങ്ങയുടെ വാഗ്‌ദത്തം സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


