എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം യെശയ്യാവ് 41:13 ധ്യാനിക്കുന്നു, അത് ഇപ്രകാരം പറയുന്നു, “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു." വലതു കൈ എന്തിനെ പ്രതിനിധീകരിക്കുന്നു? മിക്ക ജോലികളും ചെയ്യാനും പരീക്ഷ എഴുതാനും പണം നൽകാനും ദൈനംദിന ജോലികൾ ചെയ്യാനും ഭക്ഷണം കഴിക്കാൻ പോലും നാം നമ്മുടെ വലതു കൈ ഉപയോഗിക്കുന്നു. ഇന്ന്, ദൈവം പറയുന്നു, "ഞാൻ നിന്റെ വലങ്കൈ പിടിക്കും". അതെ അവൻ പറയുന്നു, "ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും." ഒരുപക്ഷേ നിങ്ങൾ പറയുന്നുണ്ടായിരിക്കാം, "ഞാൻ ചെയ്യുന്നതെന്തും അഭിവൃദ്ധി പ്രാപിക്കുന്നില്ല. എന്റെ ജോലിയിലോ പഠനത്തിലോ എനിക്ക് വിജയം നേടാൻ കഴിയുന്നില്ല. ഞാൻ ചെയ്യുന്ന പ്രവൃത്തിയിൽ ഒരു ഫലവും കാണുന്നില്ല.” എന്നാൽ ദൈവം ഇന്ന് തന്റെ നീതിയുള്ള വങ്കൈകൊണ്ട് നിങ്ങളുടെ വലങ്കൈ പിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ദൈവത്തിന്റെ വങ്കൈയിൽ എന്ത് ശക്തിയാണ് ഉള്ളത്? പുറപ്പാട് 15:6 പ്രഖ്യാപിക്കുന്നു, “യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു." അതാണ് ദൈവത്തിന്റെ കൈയിലുള്ള ശക്തി! യെശയ്യാവ് 41:10-ൽ ദൈവം പറയുന്നു, "ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും." അതെ, ദൈവത്തിന്റെ വലങ്കൈ നിങ്ങളെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും നിങ്ങൾ വീഴുമെന്ന് തോന്നുമ്പോൾ നിങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. മത്തായി 14:28-32-ൽ, യേശു വെള്ളത്തിന്മീതെ നടക്കുന്നത് കണ്ട പത്രൊസ് വിശ്വാസത്തോടെ അവന്റെ അടുക്കൽ പോകാൻ ഇറങ്ങിയതായി നാം  കാണുന്നു. എന്നാൽ പത്രൊസ് ചുറ്റും നോക്കിയപ്പോൾ അസ്വസ്ഥതകളും കൊടുങ്കാറ്റും തിരമാലകളും കണ്ടു. അപ്പോൾ യേശുവിലുള്ള ശ്രദ്ധ അവന് നഷ്ടപ്പെട്ടു. അവന്റെ കണ്ണുകൾ രക്ഷകനെ നോക്കുന്നതിനു പകരം കൊടുങ്കാറ്റിലേക്ക് തിരിഞ്ഞു. അപ്പോൾ അവൻ മുങ്ങാൻ തുടങ്ങി.

പലപ്പോഴും, നാം യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നാം വിശ്വാസത്തിൽ ചുവടുവെക്കുന്നു, എന്നാൽ പ്രശ്നങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ, നാം അവനിൽ നിന്ന് നമ്മുടെ കണ്ണുകൾ മാറ്റുകയും നമുക്ക് ചുറ്റുമുള്ള കൊടുങ്കാറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു, നാമും മുങ്ങാൻ തുടങ്ങുന്നു. പത്രൊസിനെപ്പോലെ നാമും വീഴുന്നു. പക്ഷേ യേശു വരുന്നു. അവൻ വന്ന് കൈ നീട്ടി പത്രൊസിനെ പിടിച്ചു. "യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു" എന്ന് 31-ാം വാക്യം പറയുന്നു. അതുപോലെ, നിങ്ങൾ മുങ്ങുമ്പോൾ, യേശു തന്റെ കൈ നീട്ടുകയും നിങ്ങളുടെ വലങ്കൈ പിടിക്കുകയും നിങ്ങളെ ഉയർത്തുകയും ചെയ്യും. അവൻ തന്റെ നീതിയുള്ള വലങ്കൈ കൊണ്ട് നിങ്ങളെ താങ്ങുകയും നിങ്ങളെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും നിങ്ങളെ സഹായിക്കുകയും ചെയ്യും. അതെ, അവന്റെ കൈ ശക്തവും ബലത്തിൽ മഹത്വമുള്ളതും ശത്രുവിനെ തകർത്തുകളയുന്നതുമാണ്. ആ വലുതും ശക്തവുമായ കരം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ ഉയർത്തും. "എനിക്ക് ചുറ്റുമുള്ള എല്ലാ പ്രശ്നങ്ങളും എന്റെ മുന്നിലുണ്ട്, ഞാൻ മുങ്ങിത്താഴുകയാണ്" എന്ന് നിങ്ങൾ ഇന്ന് പറയുകയാണെങ്കിൽ, അറിഞ്ഞുകൊൾക - ദൈവം തന്റെ കരം നീട്ടുകയാണ്. അവൻ നിങ്ങളെ ഉയർത്തും. അവൻ നിങ്ങളുടെ കൈ മുറുകെ പിടിക്കുന്നു. ഭയപ്പെടേണ്ടാ. അവൻ നിങ്ങളെ സഹായിക്കും.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് എന്റെ വലങ്കൈ പിടിച്ചു “ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും” എന്നു പറയുന്ന എന്റെ ദൈവമായ കർത്താവാകുന്നു എന്ന വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. എനിക്ക് ബലഹീനത അനുഭവപ്പെടുമ്പോൾ, എന്റെ പ്രശ്നങ്ങളിൽ ഞാൻ മുങ്ങിപ്പോകുമ്പോൾ, അങ്ങയുടെ നീതിയുള്ള വലങ്കൈ രക്ഷിക്കാൻ ശക്തമാണെന്ന് ദയവായി എന്നെ ഓർമ്മിപ്പിക്കേണമേ. കൊടുങ്കാറ്റിൽ അങ്ങ് പത്രൊസിനെ സമീപിച്ചതുപോലെ, അങ്ങ് എന്നെയടുക്കലും വരുമെന്ന് എനിക്കറിയാം. കർത്താവേ, ദയവായി ഇന്ന് എന്റെ കൈ പിടിക്കണമേ. എന്നെ ശക്തിപ്പെടുത്തേണമേ, എന്നെ ഉയർത്തിപ്പിടിക്കേണമേ, എല്ലാ കൊടുങ്കാറ്റുകളിലും എന്നെ നയിക്കേണമേ. അങ്ങയുടെ ഉറച്ച പിടിയിൽ ഞാൻ എന്റെ വിശ്വാസം അർപ്പിക്കുന്നു. ഞാൻ ഭയപ്പെടുകയില്ല, കാരണം അങ്ങ് എന്നോടുകൂടെ ഉണ്ട്. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.